ശ്രീജേഷിന് ഒരുകോടി പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍

ശ്രീജേഷിന് ഒരുകോടി പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍

അബുദാബി: ശ്രീജേഷിന് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോ.ഷംസീര്‍ വയലില്‍. ഇന്ത്യന്‍ ഹോക്കി പുരുഷ ടീം 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഒളിമ്പിക് മെഡല്‍ ഇന്ത്യയിലെത്തിച്ചത്. മലയാളി താരമായ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഈ നേട്ടത്തില്‍ നിര്‍ണായകമായിരുന്നു.

ശ്രീജേഷിൻറെ വാക്കുകളിലേക്ക്


"ഡോ. ഷംഷീറിന്റെ ഫോൺ കോൾ പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെയും എന്റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിനും സംസാരിച്ചതിനും വളരെയധികം നന്ദി. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സർപ്രൈസാണ്. കാരണം ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ. അത് പാരിതോഷികമായി നൽകുന്നുവെന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട് !"

ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനതാരമായി ശ്രീജേഷ് മാറിയ നിമിഷങ്ങളായിരുന്നു അത്. ഇപ്പോള്‍ ശ്രീജേഷിന് അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ ഷംസീര്‍ വയലില്‍ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ ജര്‍മനിയെ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് തോല്പിച്ചത്. 1980 മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ശേഷം ഇന്ത്യ ഹോക്കിയില്‍ നേടുന്ന ആദ്യ മെഡലാണിത്. മികച്ച പ്രകടനമാണ് ഇന്ത്യന്‍ പുരുഷ ടീം കാഴ്ചവെച്ചത്.


ബിസിസിഐ അടക്കമുള്ള കായിക സമിതികള്‍ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാരിതോഷികമാണ് ഇത്. അടുത്ത ദിവസം കേരളത്തിലെത്തുന്ന ശ്രീജേഷിന് കൊച്ചിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ പ്രതിനിധികള്‍ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടിരൂപ പാരിതോഷികം കൈമാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.