യുഎഇയില്‍ 2ജി മൊബൈല്‍ നെറ്റ് വർക്ക് 2022 ഓടെ നിർത്തലാക്കും

യുഎഇയില്‍ 2ജി മൊബൈല്‍ നെറ്റ് വർക്ക് 2022 ഓടെ നിർത്തലാക്കും

ദുബായ്: യുഎഇയില്‍ 2 ജി നെറ്റ് വർക്കുകള്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ ഉപകരണങ്ങളുടെ വില്‍പന അവസാനിപ്പിക്കുന്നു. 2022 ജൂണ്‍ മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരികയെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ആന്‍റ് ഡിജിറ്റല്‍ അതോറിറ്റി അറിയിച്ചു.

1994 മുതലാണ് യുഎഇയില്‍ 2 ജി നെറ്റ് വർക്ക് ആരംഭിച്ചത്. 2022 ഡിസംബറോടെ 2 ജി നെറ്റ് വർക്ക് പൂർണമായും നിലക്കുമെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.യുഎഇയില്‍ 5 ജി പ്രാബല്യത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. എത്തിസലാത്ത് 2ജി മൊബൈല്‍ സേവനങ്ങള്‍ ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.