സാധുവായ യുഎഇ വിസയുളളവർക്ക് വാക്സിനേഷന്‍ സർട്ടിഫിക്കറ്റില്ലാതെ ദുബായിലേക്ക് വരാം; എമിറേറ്റ്സ്

സാധുവായ യുഎഇ വിസയുളളവർക്ക് വാക്സിനേഷന്‍ സർട്ടിഫിക്കറ്റില്ലാതെ ദുബായിലേക്ക് വരാം; എമിറേറ്റ്സ്

ദുബായ്: കാലാവധിയുളള യുഎഇ റസിഡന്‍സ് വിസയുളളവർക്ക് ദുബായിലേക്ക് യാത്രചെയ്യാമെന്ന് എമിറേറ്റ്സ്. വിമാനകമ്പനിയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്. ഇന്ത്യ, നേപ്പാള്‍,പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്ക് യാത്രചെയ്യാമെന്നുളളതാണ് നിർദ്ദേശം. ദുബായിലേക്ക് വരുന്നതിന് വാക്സിനേഷന്‍ നിർബന്ധമല്ലെന്നും ഒരു യാത്രക്കാരന് നല്‍കിയ മറുപടിയിലും എമിറേറ്റ്സ് വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിനെടുത്ത യുഎഇയിലെ താമസവിക്കാ‍ർക്ക് മടങ്ങാന്‍ കഴിയുമോയെന്നുളളതാണ് ചോദ്യം. ഇതിനുളള മറുപടിയിലാണ് എമിറേറ്റ്സ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെബ് സൈറ്റില്‍ യാത്ര ചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങളുടെ പട്ടികയിലും വാക്സിനേഷനെ കുറിച്ച് പരാമ‍ർശമില്ല.

യുഎഇ റെഡിസന്‍റ്സ് വിസയെന്ന് തലക്കെട്ടില്‍ പറയുന്നുണ്ടെങ്കിലും ദുബായ് വിസക്കാരാണെങ്കില്‍ ജിഡിആ‍ർഎഫ്എ അനുമതി വേണമെന്ന് പിന്നീട് വ്യക്തമാക്കുന്നുണ്ട്. അതേസമയം മറ്റ് എമിറേറ്റുകളിലെ വിസയിലുളളവ‍ർക്കുളള ഐസിഎ അനുമതിയുടെ കാര്യത്തിലോ, ഇവർക്ക് ദുബായിലേക്ക് വരാനാകുമോയെന്നുളള കാര്യത്തിലോ ഇനിയും വ്യക്തത വന്നിട്ടില്ല.



മറ്റ് നിബന്ധനകള്‍

യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെ ക്യൂ ആർ കോഡുളള കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം വേണം.
യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പുളള റാപ്പിഡ് പിസിആർ നി‍ർബന്ധം
ദുബായ് വിമാനത്താവളത്തിലെത്തിയാല്‍ കോവിഡ് പിസിആർ ടെസ്റ്റുണ്ടാകും.അതിന്‍റെ ഫലം വരുന്നതുവരെ സ്വയം നിരീക്ഷണത്തില്‍ കഴിയുകയും വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.