ദുബായ്: മൂന്ന് വയസുമുതല്‍ പതിനഞ്ച് വയസുവരെയുളളവർക്ക് വാക്സിന്‍ നല്‍കുന്ന കാര്യം മാതാപിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ആരോഗ്യമന്ത്രാലയം. മൂന്നുമുതല്‍ 11 വയസുവരെയുളള കുട്ടികള്‍ക്ക് സിനോഫാം വാക്സിനാണ് നല്‍കുന്നത്.
അതേസമയം 12 മുതല്‍ 17 വയസുവരെയുളളവർക്ക് സിനോഫോം വാക്സിനോ ഫൈസർ വാക്സിനോ എടുക്കാനുളള സൗകര്യമുണ്ട്.

ഷാർജയില്‍ 19 കേന്ദ്രങ്ങളിലും ഫുജൈറയില്‍ 10 കേന്ദ്രങ്ങളിലും റാസല്‍ ഖൈമയില്‍ 9 കേന്ദ്രങ്ങളിലും അജ്മാനില്‍ നാല് കേന്ദ്രങ്ങളിലും ഉമ്മുല്‍ ഖുവൈനില്‍ മൂന്ന് കേന്ദ്രങ്ങളിലും വാക്സിന്‍ സൗകര്യമുണ്ട്. ദുബായില്‍ ഒരു കേന്ദ്രത്തിലാണ് നിലവില്‍ വാക്സിനേഷന് സൗകര്യമേർപ്പെടുത്തിയിട്ടുളളത്.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.