സമന്വയം 2025

സമന്വയം 2025

 കാനഡയുടെ മണ്ണിൽ മലയാളി മനസ്സുകളെ സമന്വയിപ്പിക്കുക , വിവിധ കൂട്ടായ്മകൾ കൂടുതൽ ആഴവും പരപ്പുമുള്ളതാക്കുക , നാടിനെയും നാട്ടുകാരെയും വിട്ട് പ്രവാസലോകത്ത് ജീവിക്കുമ്പോൾ അന്യത്വം തോന്നാതിരിക്കുക എന്നീ ലക്ഷ്യങ്ങളാണ് സമന്വയം മുന്നിൽ നിർത്തുന്നത് . കേരളത്തിലെ ഗവണ്മെന്റ് സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് മലയാളി സമൂഹത്തിന് കരുതലും സ്നേഹവും സുരക്ഷിതത്വവും ഉറപ്പുവരുത്താനും ഇത്തരം പരിപാടികളിലൂടെ ശ്രമിക്കുന്നു . നാട്ടിലെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ പുതുക്കുന്നതിനൊപ്പം ഇന്നാട്ടിലെ വൈവിധ്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന സാംസ്കാരിക പരിപാടികൾ സമന്വയത്തിന്റെ പ്രത്യേകതകൾ ആണ് . പ്രായ ലിംഗ വ്യത്യാസങ്ങളില്ലാതെ തലമുറകൾ ഒന്നിക്കുന്നു ഇവിടെ - സമന്വയം 2025

സംസ്കാരങ്ങളുടെ മാത്രമല്ല.. കലയുടേയും സാഹിത്യത്തിൻ്റേയും ഉൾച്ചേരലുകൾ ആണ് ഇത്തവണത്തെ സമന്വയം. രാവിലെ 9.30ന് തുടങ്ങുന്ന സാഹിത്യ സമ്മേളനം, കാനഡയിലെ സാഹിത്യ പ്രേമികൾക്ക് വേറിട്ട അനുഭവമായിരിക്കും.. "Battle of the Books -ൽ സമകാലിക മലയാളത്തിലെ 3 പ്രധാന കൃതികൾ കൊമ്പുകോർക്കുകയാണ്..

ശ്രീമതി. സാറാ ജോസഫിൻ്റെ "കറ", ആർ. രാജത്രീയുടെ "ആത്രേയകം", എസ്. ഹരീഷിൻ്റെ "പട്ടുനൂൽപ്പുഴു" എന്നീ കൃതികളാണ് സമന്വയ ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ പരസ്പരം സംവദിക്കുന്നത്. സ്നേഹപൂർവ്വം എല്ലാ സാഹിത്യ പ്രേമികളേയും സമന്വയ ക്ഷണിക്കുന്നു.. കൂടെയുണ്ടാവണം..



ജന്മനാടിന്‍റെ ഗൃഹാതുരതയിലേക്ക് കലയുടെ കൈപിടിച്ച് ഒരു സായന്തനം... സമന്വയ കാനഡ ഒരുക്കുന്ന സമന്വയം-2025!! കാനഡയിലെ മലയാളിമനസുകളുടെ മഹാസമന്വയം...

ഒക്ടോബര്‍ 18ന് മൈക്കില്‍ പവര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയമാണ് വേദി. (105 Eringate Dr. Etobicoke, ON M9C 3Z7)
മുന്‍ പതിപ്പുകളെക്കാള്‍ കൂടുതല്‍ മികച്ച കലാവിരുന്നുകളുമായി ഞങ്ങള്‍ നിങ്ങളെ വരവേല്‍ക്കുന്നു. കേരളീയകലകളെയും സംസ്കാരത്തെയും ചേര്‍ത്തുപിടിക്കുക, ഒപ്പം മറ്റ് നാടുകളുടെ സംസ്കാരങ്ങളെ ആദരപൂര്‍വ്വം തിരിച്ചറിയുക... ഇതാണ് സമന്വയത്തിന്‍റെ സന്ദേശം.
നാടന്‍പാട്ടില്‍ തുടങ്ങി പുത്തന്‍പാട്ടുകളിലൂടെ പ്രേക്ഷകരെ ഉത്സവലഹരിയിലെത്തിക്കുന്ന മ്യൂസികൽ കൺസേർട്ട് പരമ്പരാഗതവും നവീനവുമായ നൃത്തരൂപങ്ങള്‍... ഇനിയും ഏറെയുണ്ട് നിങ്ങളെ കാത്തിരിക്കുന്ന ദൃശ്യവിസ്മയങ്ങള്‍...





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.