ദുബായില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

ദുബായില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

ദുബായ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നൽകി ദുബായ്. ഹോട്ടലുകള്‍ക്ക് 100 ശതമാനം ശേഷിയില്‍ പ്രവർത്തിക്കാം. ആരാധനാലയങ്ങളില്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ ശേഷയില്‍ പ്രവർത്തനാനുമതി നല്‍കിയിട്ടുണ്ട്. രണ്ട് മീറ്റർ വരെ സാമൂഹിക അകലം പാലിച്ചുകൊണ്ട് റസ്റ്ററന്റുകള്‍ക്കും കഫേകള്‍ക്കും 80 ശതമാനം ശേഷിയില്‍ പ്രവർത്തനമാകാം.

മാത്രമല്ല, വിനോദ പരിപാടികള്‍ക്കും അനുമതിയുണ്ട്. മാസ്ക് ധരിക്കുന്നതുള്‍പ്പടെയുളള മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തനമാകാം. മ്യൂസിയം എക്സിബിഷന്‍, സിനിമാ ടൂറിസം ഇവയ്ക്ക് 80 ശതമാനം ശേഷിയോടെ പ്രവർത്തനാനുമതി നല്‍കിയിട്ടുണ്ട്. നൂറുശതമാനം ശേഷിയോടെ ബിസിനസ് പരിപാടികള്‍ നടത്താം.

സാമൂഹിക പരിപാടികള്‍, അകത്തുളളപരിപാടിള്‍ക്ക് 2500 പേരെയും പുറത്തുളള പരിപാടികള്‍ക്ക് 5000 പേരെയും പങ്കെടുപ്പിക്കാന്‍ അനുമതിയുണ്ട്. വാക്സിനേഷന്‍ നിർബന്ധമല്ല. ഓഡിയന്‍സിനെ പങ്കെടുപ്പിച്ചുകൊണ്ട് 60 ശതമാനം ശേഷിയില്‍ കായിക പരിപാടികളും സംഘടിപ്പിക്കാം. വാക്സിനേഷന്‍ നിർബന്ധമല്ല. നി‍ന്നാസ്വദിക്കുന്ന രീതിയിലുളള പരിപാടികളും വിനോദ പരിപാടികള്‍ക്കും കാണികള്‍ 5000 വരെയാകാം, ഇതിന് വാക്സിനേഷന്‍ ചെയ്തവർക്കാണ് അനുമതി.

വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്നവർക്ക് വാക്സിനേഷന്‍ വേണം, അതല്ലെങ്കില്‍ 24 മണിക്കൂറിനുളളില്‍ കോവിഡ് പിസിആർ റിപ്പോർട്ട് നി‍ർബന്ധം. പുരസ്കാര ചടങ്ങുകള്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ പരിപാടികള്‍ക്കും വാക്സിനേഷന്‍ നിർബന്ധമല്ല. ആയിരം പേരെ വരെ പങ്കെടുപ്പിക്കാം.

സാമൂഹിക പരിപാടികള്‍ക്ക് 300 പേർക്ക് പങ്കെടുക്കാം, 60 ശതമാനം ശേഷിയില്‍. വാക്സിനേഷന്‍ നിർബന്ധമല്ല
മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണ്. രോഗലക്ഷണങ്ങളുളളവർ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.