തായ്പെയ്: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ചൈനയില്‍ വ്യാപിച്ചതോടെ സാമൂഹിക വ്യാപനം തടയുന്നത് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ മനുഷ്യത്വ രഹിതമായി മാറുന്നു. ക്വാറന്റിനിലുള്ള വ്യക്തി മൂന്ന് തവണയില്‍ കൂടുതല്‍ പുറത്തിറങ്ങിയാല്‍ അയാളെ വീട്ടിനകത്താക്കി ഗേറ്റ് പുറത്തു നിന്നു പൂട്ടിയ ശേഷം ഇരുമ്പ് പട്ട കൊണ്ട് വെല്‍ഡ് ചെയ്ത് ബന്ധിക്കുകയാണെന്ന് തായ്വാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.പിപിഇ ഗിയര്‍ ധരിച്ച ആളുകള്‍ ഈ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോകളും വെയ്ബോ, ട്വിറ്റര്‍, യൂട്യൂബ് എന്നിവ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു
തുറസായ സ്ഥലത്തു നിന്ന് പ്രാണവായു ശ്വസിക്കാനായി വീട്ടില്‍ നിന്നു പുറത്തിറങ്ങിയ യുവാവിനെ തടയുന്ന വീഡിയോയും പുറത്തു വന്നു. ക്വാറന്റീനിലുള്ള ആളുകളെ നിരീക്ഷിക്കാന്‍ പുറത്ത് പ്രത്യേക സംഘത്തേയും ചൈന നിയോഗിച്ചിട്ടുണ്ട്.നിലവില്‍ പ്രാദേശിക നിയന്ത്രണങ്ങളും കര്‍ശനമാണ്. അതിനാല്‍ ഈ പൂട്ടിയിടല്‍ ക്വാറന്റിന്‍ കഴിഞ്ഞും തുടരാമെന്നാണ് വിവരം.ഏതെങ്കിലും കെട്ടിടത്തില്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ ആ പ്രദേശം മുഴുവന്‍ രണ്ട് മൂന്ന് ആഴ്ച്ചത്തേയ്ക്ക് പൂര്‍ണമായും അടച്ചിടുകയാണ് ചെയ്യുന്നത്. കൊറോണയുടെ ആദ്യ ഘട്ടത്തില്‍ ചൈന സ്വീകരിച്ചത് ഇതുപോലെയുള്ള നടപടികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ, കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ പുതിയ അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന ആവര്‍ത്തിച്ചു നിരസിച്ചു.വുഹാനിലെ ലാബും, മാര്‍ക്കറ്റും അന്വേഷണത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വൈറസിന്റെ ഉത്ഭവം കണ്ടെത്താനായി രാജ്യാന്തര പദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈന ലോകാരോഗ്യ സംഘടനയുടെ ആവശ്യം തള്ളിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.