ബാബുറാമിന് അശോകചക്ര, അല്‍ത്താഫ് ഭട്ടിന് കീര്‍ത്തിചക്ര, അനീഷ് തോമസിന് ധീരതാ പുരസ്‌കാരം

ബാബുറാമിന് അശോകചക്ര, അല്‍ത്താഫ് ഭട്ടിന് കീര്‍ത്തിചക്ര, അനീഷ് തോമസിന് ധീരതാ പുരസ്‌കാരം

ന്യൂഡല്‍ഹി: ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ജമ്മുകാശ്മീര്‍ പൊലീസിലെ എ.എസ്.ഐ ബാബുറാമിന് രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്രയും, കോണ്‍സ്റ്റബിള്‍ അല്‍ത്താവ് ഹുസൈന്‍ ഭട്ടിന് രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ കീര്‍ത്തിചക്രയും മരണാനന്തര ബഹുമതിയായി നല്‍കും. പാക്‌സൈനികരുടെ വെടിവയ്പില്‍ വീരമൃത്യുവരിച്ച കൊല്ലം ആലുംമുക്ക് സ്വദേശി നായിക് അനീഷ് തോമസിന്(36) മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കും.

2020 സെപ്തംബര്‍ 15നാണ് രാഷ്ട്രീയ റൈഫിള്‍സിലെ ജവാനായ അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36) ജമ്മുകാശ്മീരിലെ നൗഷാരാ സെക്ടറില്‍ പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. മരിക്കുന്നതിന് 16 വര്‍ഷം മുന്‍പാണ് അനീഷ് കരസേനയില്‍ പ്രവേശിച്ചത്. കര്‍ണാടകയില്‍ ഇലക്ട്രിക് സൂപ്പര്‍വൈസറായിരുന്ന തോമസിന്റെയും അമ്മിണിയുടെയും മൂത്ത മകനാണ്. എമിലിയാണ് ഭാര്യ. ഏകമകള്‍ ഹന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.