ബര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗര്‍ഡ് മുള്ളര്‍(75) അന്തരിച്ചു. അല്‍ഷിമേര്‍ഴസ് രോഗബാധിതനായിരുന്നു ഗര്‍ഡ് മുള്ളര്‍. യൂറോപ്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളാണ് മുള്ളര്‍. ബുണ്ടസ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോഡ് ഗര്‍ഡ് മുള്ളര്‍ക്കായിരുന്നു.
1964 മുതല്‍ 1979വരെ അദ്ദേഹം ബയേണു വേണ്ടി കളിച്ചിരുന്നു. ബയേണൊപ്പം 14 കിരീടങ്ങള്‍ അദ്ദേഹം നേടി. ജര്‍മ്മനിക്ക് ഒപ്പം 1974ലെ ലോകകപ്പും അദ്ദേഹം നേടി. 1970ല്‍ ബാലന്‍ ദി ഓര്‍ പുരസ്‌കാരവും ഗര്‍ഡ് മുള്ളര്‍ നേടി. 32 ബുണ്ടസ് ലീഗ ഹാട്രിക്ക് സ്വന്തം പേരില്‍ ഉള്ള മുള്ളര്‍ 7 തവണ ബുണ്ടസ് ലീഗ ടോപ് സ്‌കോറര്‍ ആയി ലീഗ് ഫിനിഷ് ചെയ്തിട്ടുണ്ട്. ജര്‍മ്മനിക്കു വേണ്ടി 62 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ എന്ന നേട്ടവും മുള്ളറിനായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.