എന്തുകൊണ്ടാണ് ദൈവം മുൾപ്പടർപ്പിൽനിന്നു സംസാരിച്ചത് ? ഇസ്രായേൽക്കാരെ ഈജിപ്തിൽനിന്നു പുറത്തുകൊണ്ടുവരാൻ ഒരു മരത്തിൽനിന്നു മോശെയോടു സംസാരിക്കണം എന്നാണ് ദൈവം നിശ്ചയിച്ചിരുന്നത് . പല മരങ്ങളും അവരുടെ മഹിമപറഞ്ഞു ദൈവത്തിന്റെ പക്കൽ വന്നു. അത്തിമരം : ദൈവം എന്നെ തിരഞ്ഞെടുക്കണം . മോശ മരുഭൂമിയിലായിരുന്നപ്പോൾ പല ദിവസങ്ങളിൽ
വെള്ളം കിട്ടാതെ വിഷമിച്ചു. മോശെക്കു വിശന്നു ദാഹിച്ചു. അത്യുഗ്രമായ ചൂടുമൂലം ക്ഷീണിച്ചു. എന്റെ കിരീടമായിട്ടു നിൽക്കുന്ന കൊഴുത്ത ഇലകൾ മോശ ദൂരെനിന്നുതന്നെ കണ്ടു . ഞാൻ വളരുന്നിടത്തു വെള്ളം ഉണ്ടാകും എന്നു മോശെക്കു ഉറപ്പായിരുന്നു . ഞാൻ നിൽക്കുന്നിടത്തു മോശ വന്നു . ഞാൻ ഹൃദ്യമായി സ്വീകരിച്ചു . എന്റെ വേരുകളോടു ചേർന്നുള്ള ഉറവയിൽനിന്നു കുടിച്ചു എന്റെ ഫലങ്ങൾ ഭക്ഷിച്ചു എന്റെ ഇലകളുടെ തണലിൽ വിശ്രമിച്ചു. രാത്രിയിൽ എന്റെ തണലിൽ ഉറങ്ങി. ഞാൻ മോശെയുടെ വലിയ കൂട്ടുകാരനായി. നീ എന്നെ തിരഞ്ഞെടുത്തു എന്നിൽനിന്നു സംസാരിക്കണം എന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇവയാണ്. പിന്നീട് CAROB വൃക്ഷം വന്നു: ദൈവം എന്നെ തിരഞ്ഞെടുക്കണം. മോശ മരുഭൂമിയിൽനിന്നു വന്നപ്പോൾ ജത്രോയുടെ മകളായ സിപ്പോറയെ വിവാഹം കഴിച്ചു. എന്റെ ശിഖരങ്ങളിൽനിന്നാണ് അവൻ പയറു കഴിച്ചത് . എന്റെ ഫലത്തിന്റെ തോട് പൊട്ടിച്ചു മാവുണ്ടാക്കി. ഈ പൊടിയിൽനിന്നാണ് റൊട്ടി നിർമ്മിച്ചത് . മോശയുടെ കല്യാണദിവസത്തെ റൊട്ടി എന്റെ ഫലത്തിൽനിന്നായിരുന്നു. ദൈവത്തിനു നന്ദി അർപ്പിക്കുവാൻ മോശ എന്റെ ഫലങ്ങളാണ് ഉപയോഗിച്ചത് . അതുകൊണ്ട് നീ എന്നെ തിരഞ്ഞെടുക്കണം . ഇപ്രകാരം ഓരോ മരവും അവരുടെ പ്രത്യേകതകൾ പറഞ്ഞു വന്നു. എന്നാൽ ഏറ്റവും ചെറിയ ഒരു മുൾച്ചെടിമാത്രം ഒന്നും പറഞ്ഞില്ല : ഞാൻ ഏറ്റവും
ചെറുതും അപ്രധാനവുമായ ഒരു ചെടിയായാണ് . മൃഗങ്ങൾ എന്നെ വെറുക്കുന്നു. ,കാരണ, എന്റെ മില്ലുകളിൽ അവ കുടുങ്ങി പോകുന്നു. മനുഷ്യർക്ക് എന്നെ സമീപിക്കാൻ പേടിയാണ്. എന്റേത് വിഷമുള്ളുകളാണെന്നു അവർ പറയുന്നു.
പുരപണിയാനോ , തീ കൂട്ടാനോ ആരും എന്നെ സമീപിക്കാറില്ല . കാരണം എന്റെ ശിഖിരങ്ങൾ വളരെ ബലഹീനമാണ് . എനിക്ക് പൊക്കം കുറവായതിനാൽ തണലിനായിട്ടുപോലും ആരും എന്റെ പക്കൽ വരാറില്ല. തന്മൂലം നീ എന്നെ തിരഞ്ഞെടുക്കണം എന്ന് പറയാൻ എനിക്ക് യാതൊരു അവകാശവുമില്ല . പക്ഷേ , ദൈവം പറഞ്ഞു: എന്നാൽ ഞാൻ നിന്നെയാണ് തിരഞ്ഞെടുക്കുന്നത്. നിന്റെ
ശിഖരങ്ങളിൽ നിന്നാണ് ഞാൻ മോശയോട് സംസാരിക്കുന്നതു " ദൈവത്തിന്റെ സാന്നിദ്ധ്യം ഏറ്റവും ചെറിയ മുൾച്ചെടിക്കുപോലുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26