സിഡ്‌നി: സൂപ്പര്‍ മാര്‍ക്കറ്റിലെ ഷെല്‍ഫില്‍നിന്ന് സാധനങ്ങള്‍ എടുക്കുമ്പോള്‍ അപ്രതീക്ഷിതമായി മുഖത്തിനു നേരേ ഒരു പാമ്പ് തലനീട്ടിയാല്‍ എങ്ങനെയിരിക്കും? അങ്ങനെയൊരു ഞെട്ടിക്കുന്ന അനുഭവത്തിലൂടെയാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള യുവതി കടന്നുപോയത്.
സിഡ്‌നിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ഹെലൈന അലാതി എന്ന യുവതി. സുഗന്ധദ്രവ്യങ്ങള്‍ വച്ചിരിക്കുന്ന ഷെല്‍ഫിലെ കുപ്പികള്‍ക്കിടയില്‍ പതുങ്ങിയിരിക്കുകയായിരുന്നു പത്തടി നീളമുള്ള പാമ്പ്. സാധനങ്ങള്‍ തെരഞ്ഞെടുക്കുകയായിരുന്ന ഹെലൈന അപ്രതീക്ഷിതമായി കണ്ടത് ഷെല്‍ഫിനിടയിലൂടെ തല പുറത്തേക്ക് നീട്ടിനില്‍ക്കുന്ന ഒരു പെരുമ്പാമ്പിനെ. ഹെലൈനയുടെ ഏതാനും സെന്റിമീറ്ററുകള്‍ മാത്രം അകലെയായിരുന്നു പെരുമ്പാമ്പിന്റെ തല.
അപ്രതീക്ഷിതമായ കാഴ്ച്ചയില്‍ ഞെട്ടിത്തരിച്ചു പോയെങ്കിലും ഹെലൈന മനസാന്നിധ്യം വീണ്ടെടുത്തു. കാരണം പാമ്പുകളെ പിടിച്ചു പരിചയമുള്ള ആളാണ് ഹെലൈന. സൂപ്പര്‍ മാര്‍ക്കറ്റില്‍ ധാരാളം ഉപഭോക്താക്കള്‍ ഉള്ള സമയമായിരുന്നു. ഹെലൈന എത്തുന്നതിനു മുന്‍പും മറ്റു പലരും ഇതേ ഭാഗത്തൂടെ കടന്നുപോയിരുന്നു. അപ്പോഴൊക്കെയും കുപ്പികള്‍ക്ക് പിന്നിലായി ഒളിച്ചിരിക്കുകയായിരുന്നു പെരുമ്പാമ്പ്. പാമ്പുകളെ പിടിച്ച് പരിചയം ഉള്ളതിനാല്‍ ഹെലൈന മനഃസാന്നിധ്യം വീണ്ടെടുത്ത് ഉടന്‍തന്നെ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഷെല്‍ഫിനിടയിലൂടെ പാമ്പ് തല നീട്ടി നില്‍ക്കുന്ന വീഡിയോ ഹെലൈന തന്റെ ഫോണില്‍ പകര്‍ത്തുകയും ചെയ്തു
സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള വീട്ടില്‍ നിന്ന് ഒരു ബാഗ് കണ്ടെത്തി ഹെലൈന തന്നെ പാമ്പിനെ പിടികൂടി അതിനുള്ളിലാക്കി. പിന്നീട് അടുത്തുള്ള വനപ്രദേശത്തേക്കു തുറന്നുവിട്ടു. വര്‍ഷങ്ങള്‍ക്കുമുമ്പ് സിഡ്‌നി വന്യജീവി സംരക്ഷണ സംഘടനയില്‍ സന്നദ്ധപ്രവര്‍ത്തകയായിരുന്നപ്പോള്‍ പാമ്പുകളെ പിടിക്കാന്‍ ഹെലൈനയ്ക്കു പരിശീലനം ലഭിച്ചിട്ടുണ്ട്.
അതേസമയം, പാമ്പ് എങ്ങനെയാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്കു കടന്നതെന്നു വ്യക്തമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.