നോക്കിവച്ച ജര്‍മ്മന്‍ മാദ്ധ്യമ പ്രവര്‍ത്തകനെ കിട്ടാത്ത ദേഷ്യത്തില്‍ ബന്ധുവിനെ കൊന്ന് താലിബാന്‍

നോക്കിവച്ച ജര്‍മ്മന്‍ മാദ്ധ്യമ പ്രവര്‍ത്തകനെ കിട്ടാത്ത ദേഷ്യത്തില്‍ ബന്ധുവിനെ കൊന്ന് താലിബാന്‍

ബെര്‍ലിന്‍:അഫ്ഗാനില്‍ ജര്‍മ്മന്‍ മാദ്ധ്യമ പ്രവര്‍ത്തകനെ കണ്ടെത്താനുള്ള തിരച്ചില്‍ വിഫലമായപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുവിനെ താലിബാന്‍ വധിച്ചതായി റിപ്പോര്‍ട്ട്. ഡി ഡബ്ല്യൂ മാദ്ധ്യമ ഗ്രൂപ്പിലെ ഒരു എഡിറ്ററുടെ ബന്ധുവിനെയാണ് കൊലപ്പെടുത്തിയത്. ഡി ഡബ്ല്യൂവിലെ മൂന്നു പേരെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു. ഇവര്‍ക്കായി വീടുകള്‍ തോറും കയറി ഇറങ്ങി പരിശോധന നടത്തുന്നതിനിടെയാണ് ബന്ധുവിനെ വധിച്ചത്.താലിബാന്‍ നോട്ടമിട്ടിരുന്ന എഡിറ്റര്‍ ജര്‍മ്മനിയിലേക്കു പോന്നിരുന്നു.


ഡി ഡബ്ല്യൂ ഡയറക്ടര്‍ ജനറല്‍ പീറ്റര്‍ ലിംബോര്‍ഗ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. മാദ്ധ്യമപ്രവര്‍ത്തകരോടും കുടുംബത്തോടും താലിബാന്‍ നടത്തുന്ന ഭീകരവാദത്തിന്റെ തെളിവാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.കാബൂളിലും പരിസരത്തുമായി തങ്ങളുടെ ജീവനക്കാരും കുടുംബവും വലിയ അപകടത്തിലാണെന്നും ജര്‍മ്മന്‍ ഗവണ്‍മെന്റ്് ഇടപെടണമെന്നുംഅദ്ദേഹം പറഞ്ഞു.


നേരത്തെ നോക്കിവച്ചിരുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി താലിബാന്‍ വന്‍ തോതില്‍ അന്വേഷണം ആരംഭിച്ചിരുന്നു.ഒരു പ്രദേശിക റേഡിയോ ശൃംഖലയുടെ മേധാവിയെ വധിച്ചു.ചില നിലയങ്ങള്‍ പിടിച്ചെടുത്തു. ഡി ഡബ്ല്യൂവിന്റെ പല മാദ്ധ്യമപ്രവര്‍ത്തകരുടേയും വീടുകളില്‍ താലിബാന്‍ പരിശോധന നടത്തി. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. അടിയന്തിര സഹായം തേടി ജര്‍മ്മന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ഡി ഡബ്ല്യൂ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.


കാണ്ഡഹാറില്‍ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് താലിബാന്റെ അതിക്രൂരമായ ആക്രമണത്തിലായിരുന്നു.കഴിഞ്ഞ ദിവസം സി എന്‍ എന്‍ മാദ്ധ്യമപ്രവര്‍ത്തകയേയും ക്യാമറമാനേയും താലിബാന്‍ ഭീകരര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കറുത്ത ഹിജാബ് ധരിച്ച വനിതാ റിപ്പോര്‍ട്ടറെ മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ടാണ് തല്ലിച്ചതച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.