നായയ്ക്കും പൂച്ചയ്ക്കും ഓണക്കോടി; വില 400 രൂപ മുതല്‍ 2300 രൂപ വരെ

നായയ്ക്കും പൂച്ചയ്ക്കും ഓണക്കോടി; വില 400 രൂപ മുതല്‍ 2300 രൂപ വരെ

ഓണക്കാലത്ത് വളര്‍ത്തുനായ്ക്കള്‍ക്കും മനോഹരമായ ഓണക്കോടിയുമായി കൊച്ചി പനമ്പിള്ളി നഗറിലെ ജസ്റ്റ് ഡോഗ്സ് എന്ന പെറ്റ് ഷോപ്പ്. എല്ലാ ഓണക്കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ഓണക്കാലത്ത് മനുഷ്യരുടെ ഒപ്പം വളര്‍ത്തുനായ്ക്കള്‍ക്കും ഓണക്കോടി ധരിച്ച ഓണം ആഘോഷിക്കാം.

പൂര്‍ണമായും കൈത്തറിയില്‍ തീര്‍ത്തതാണ് ഈ ഓണക്കോടികള്‍ എന്ന പ്രത്യേകതയും ഉണ്ട്. കസവു കരയിട്ട ഷര്‍ട്ടുകളും ബോ ടൈ വച്ച കസവ് ഉടുപ്പുകളുമാണ് ഓണക്കോടികളില്‍ പ്രധാനം. സംസ്ഥാന സര്‍ക്കാരിന്‍റെ കൈത്തറി ചലഞ്ചിന് പിന്തുണയുമായാണ് വളര്‍ത്തു മൃഗങ്ങള്‍ക്കായി കൈത്തറിയുടെ ഓണക്കോടികള്‍ വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
നായ്ക്കള്‍ക്ക് പുറമേ പൂച്ചകള്‍ക്കുള്ള കസവ് ഉടുപ്പുകളും ഇവിടെയുണ്ട്.

നാനൂറു രൂപ മുതല്‍ 2300 രൂപ വരെയുള്ള ഓണക്കോടികളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വലിയ സ്വീകര്യതയാണ് ഈ ഓണക്കോടികള്‍ക്ക് ലഭിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.