വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷാ ദൗത്യമാണ് അഫ്ഗാനിസ്ഥാനിലേതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതിനോടകം 18,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാറ്റി. അഫ്ഗാനിലെ അമേരിക്കന്‍ പൗരന്മാരെയും യു.എസിനെ സഹായിച്ച സ്വദേശികളെയും അമേരിക്കയില്‍ എത്തിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.
സേനാ പിന്‍മാറ്റത്തില്‍ യു.എസ് ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു. കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാ ദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ല. അഫ്ഗാന്‍ രക്ഷാ ദൗത്യത്തെ അപകടകരമെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. കാബുള്‍ വിമാനത്താവളത്തിന് അമേരിക്ക സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
അഫ്ഗാനിലെ നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയ സേനാ പിന്മാറ്റത്തിന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ബൈഡന്റെ പുതിയ പ്രതികരണം. സേനാ പിന്മാറ്റത്തിന് പിന്നാലെ ഉടലെടുത്ത അഫ്ഗാനിലെ പ്രതിസന്ധി അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിച്ചിട്ടില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു.
അതിനിടെ അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക അഭയം നല്‍കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. 5000 അഫ്ഗാനികള്‍ക്ക് 10 ദിവസത്തേക്ക് താല്‍ക്കാലിക അഭയം നല്‍കുമെന്ന് യുഎഇ അറിയിച്ചു.
അമേരിക്കന്‍ വിമാനങ്ങളില്‍ അഫ്ഗാന്‍ പൗരന്മാരെ യുഎഇയിലെത്തിക്കും. യുഎസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്നും യുഎഇ ഭരണകൂടം അറിയിച്ചു. ജര്‍മ്മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ധാരണ അമേരിക്ക ഉടന്‍ പ്രഖ്യാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.