ദുബായ്: ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ നിരീക്ഷണചക്രം ഐന്‍ ദുബായ് സന്ദർശകർക്കായി തുറക്കാനൊരുങ്ങുന്നു.ഒക്ടോബർ 21 നാണ് ഐന്‍ ദുബായ് തുറക്കുക. ടിക്കറ്റ് വില്‍പന ഒക്ടോബർ 25 മുതലായിരിക്കും ആരംഭിക്കുക. 130 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്.
ബ്ലൂ വാട്ടേഴ്സ് ഐലന്‍റ് എന്ന മനുഷ്യ നിർമ്മിത ദ്വീപിലാണ് ഐന്‍ ദുബായ് സ്ഥാപിച്ചിട്ടുളളത്. 250 മീറ്ററാണ് വമ്പന്‍ നിരീക്ഷണ ചക്രത്തിന്‍റെ ഉയരം. ഐന്‍ എന്നാല്‍ അറബിയില്‍ കണ്ണെന്നാണ് അർത്ഥം.എട്ട് റിമ്മുകളുള്ള ഘടനയാണ് ചക്രത്തിനുള്ളത്. ഇതിന് 16 എയർബസ് എ380 സൂപ്പർ ജംബോ വിമാനങ്ങളുടെ ഭാരം വരും. ഓരോ ചക്രത്തിന്‍റെയും കാലിനും 126 മീറ്റർ ഉയരമുണ്ട്. 9000 ടൺ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രാസ് ഉപയോഗിച്ചുളളതാണ് ക്യാബിനുകള്‍. 48 ക്യാബിനുകളാണുളളതാണ്.
ദുബായ് മറീനയുടെ മനോഹര കാഴ്ചകളും ബുർജ് അല്‍ അറബ്, പാം ജുമൈറ, ബുർജ് ഖലീഫ എന്നിവയും ഐന്‍ ദുബായിലൂടെ കണ്ട് ആസ്വദിക്കാം. 2016 ലാണ് ഐന്‍ ദുബായുടെ നിർമ്മാണം ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.