സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ഐ.സി.യുവിനും വെന്റിലേറ്ററുകള്‍ക്കും ക്ഷാമം

സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ഐ.സി.യുവിനും വെന്റിലേറ്ററുകള്‍ക്കും ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ഐ.സി.യുവിനും വെന്റിലേറ്ററുകള്‍ക്കും ക്ഷാമം. ആറ് ജില്ലകളില്‍ പത്തില്‍ താഴെ ഐ.സി.യു ബെഡുകള്‍ മാത്രമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊല്ലം ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം കൊല്ലത്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ഐ.സി.യുവും വെന്റിലേറ്ററും ഒഴിവില്ല. 62 വെന്റിലേറ്ററും 94 ഐ.സി.യുവും രോഗികളെ കൊണ്ട് നിറഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഒഴിവുള്ളത് അഞ്ച് ഐ.സി.യു ബെഡും ഒരു വെന്റിലേറ്ററും മാത്രമാണ്. ഇടുക്കിയില്‍ മൂന്ന് ഐസിയു ബെഡുകളും കാസര്‍കോഡ് നാലും കോട്ടയത്ത് ഏഴും മലപ്പുറത്ത് ഒമ്പതും ഐസിയു ബെഡുകളാണ് ബാക്കിയുള്ളത്.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള എറണാകുളം ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്നലെ മാത്രം 4048 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി 18 ഐ.സി.യു ബെഡുകളും 10 വെന്റിലേറ്ററുകളുമാണ് ഒഴിവുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.