ഇന്ധന വിലയില്‍ വര്‍ധനവ്; ഏപ്രില്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ

ഇന്ധന വിലയില്‍ വര്‍ധനവ്; ഏപ്രില്‍ മാസത്തെ  പെട്രോള്‍, ഡീസല്‍ വില  പ്രഖ്യാപിച്ച് യുഎഇ

ദുബായ്: ഏപ്രില്‍ മാസത്തെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു.

പുതിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.39 ദിര്‍ഹമായിരിക്കും വില. മാര്‍ച്ചില്‍ ഇത് 2.59 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് കഴിഞ്ഞ മാസം 2.48 ദിര്‍ഹമായിരുന്നത് ഏപ്രിലില്‍ 3.28 ദിര്‍ഹമായിരിക്കും.

മാര്‍ച്ചില്‍ 2.40 ദിര്‍ഹമായിരുന്ന ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് ഏപ്രിലില്‍ 3.20 ദിര്‍ഹമായും ഡീസല്‍ വില ലിറ്ററിന് 2.72 ദിര്‍ഹമായിരുന്നത് 4.69 ദിര്‍ഹമായും കൂടി. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വിലകള്‍ പ്രാബല്യത്തില്‍ വരും.

യുഎഇയിലെ ഇന്ധന വിലകള്‍ ആഗോള വിപണികളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. 2015 ല്‍ നിയന്ത്രണം നീക്കിയതിന് ശേഷം പമ്പ് നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്നതിന് പകരമായി പ്രതിമാസം ക്രമീകരിക്കുകയാണ് ചെയ്യുന്നത്.

യുഎഇ ഇന്ധന വില കമ്മിറ്റി ഓരോ മാസവും, ശരാശരി അന്താരാഷ്ട്ര ക്രൂഡ് ശുദ്ധീകരിച്ച ഇന്ധന ചെലവുകളെ അടിസ്ഥാനമാക്കി വിലകള്‍ നിശ്ചയിക്കുന്നു. ഇതില്‍ കൃത്യത കൈവരിക്കുന്നതിനായി മര്‍ബന്‍ പോലുള്ള ബെഞ്ച് മാര്‍ക്കുകളെ ആശ്രയിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.