ഇസ്ലമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സ്വാത് താഴ്വരയെ നടുക്കി വീണ്ടും ഭീകരാക്രമണം. കബാല്‍ മേഖലയിലെ പൊലീസ് സ്റ്റേഷന് സമീപം നടന്ന സമാധാന റാലിക്കിടെയുണ്ടായ ശക്തമായ ചാവേര്‍ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റാലി അവസാനിക്കാറായ സമയത്ത് പൊലീസുകാരെയും സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.
മേഖലയില്‍ വര്‍ധിച്ച് വരുന്ന ഭീകര പ്രവര്‍ത്തനങ്ങളിലും ക്രമസമാധാന തകര്‍ച്ചയിലും പ്രതിഷേധിച്ച് സ്വാത്ത് അമന്‍ ജിര്‍ഗയുടെ നേതൃത്വത്തില്‍ പ്രദേശവാസികളായ നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. റാലി നടന്ന സ്ഥലത്തിന് സമീപമുള്ള കബാല്‍ പൊലീസ് സ്റ്റേഷന്റെ പ്രധാന കവാടത്തിലൂടെ അകത്തുകടക്കാന്‍ ശ്രമിച്ച ചാവേറിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെയാണ് സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചത്.
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ പരിഭ്രാന്തരായ ജനം ചിതറിയോടിയത് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസമുണ്ടാക്കി. സംഭവ സ്ഥലത്തെത്തിയ സുരക്ഷാ സേന പ്രദേശം പൂര്‍ണമായി വളയുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്‌ഫോടനത്തില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.