പാകിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തുടരും

പാകിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തുടരും

പാകിസ്ഥാൻ: ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് ( എഫ്.എ. ടി. എഫ്)ന്റെ ഗ്രേ ലിസ്റ്റിൽ പാകിസ്ഥാൻ തുടരും. അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥാകൾ രാജ്യം പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. അടുത്ത വർഷം ഫെബ്രുവരി വരെയാണ് ഗ്രേ ലിസ്റ്റ്ന്റെ കാലാവധി. 27 വ്യവസ്ഥകളിൽ 21 വ്യവസ്ഥകളും പാകിസ്ഥാൻ പൂർത്തിയാക്കി. എന്നാൽ എല്ലാ നിബന്ധനകളും നാലുമാസത്തിനുള്ളിൽ പൂർത്തീകരിച്ച്  ഇല്ലങ്കിൽ പാകിസ്ഥാൻ കരിമ്പട്ടികയിലേക്ക് തള്ളപ്പെടും എന്ന് എഫ് എ ടി എഫ് അറിയിച്ചു.

നിലവിൽ ഗ്രേ പട്ടികയിൽ തുടരുന്നതിനാൽ അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്നും ധനസഹായം ലഭിക്കുന്നതിന് പാകിസ്ഥാൻ പ്രതിസന്ധി നേരിടും. ഇത് രാജ്യത്തെ കൂടുതൽ സാമ്പത്തിക ദുരിതത്തിൽ ആകുമെന്നാണ് വിലയിരുത്തലുകൾ. നിലവിൽ ചൈനയും, തുർക്കിയും, മലേഷ്യയും പാകിസ്ഥാന് പിന്തുണയുമായി രംഗത്തുണ്ട്. എന്നാൽ മൂന്നു രാജ്യങ്ങളുടെ പിന്തുണ കൂടി പാകിസ്ഥാന് ലഭിക്കേണ്ടതുണ്ട്. നിലവിൽ ഉത്തരകൊറിയയും ഇറാനും എഫ്. എ.ടി. എഫിന്റെ കരിമ്പട്ടികയിൽ ഉള്ള രാജ്യങ്ങൾ ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.