ദുബായ്: രാജ്യത്തിന്‍റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രൊജക്ട് ഓഫ് ദ ഫിഫ്റ്റിയുടെ ഭാഗമായുളള പദ്ധതി പ്രഖ്യാപനങ്ങള്‍ തുടരുന്നു.
ഗ്രീന്‍ വിസ/ ഫ്രീലാന്‍സ് വിസ
ഗ്രീന്‍ വിസയുളളവർക്ക് അവരുടെ മാതാപിതാക്കളെയും 25 വയസുവരെ മക്കളേയും സ്പോണ്‍സർ ചെയ്യാന്‍ സാധിക്കും. വിസാ കാലാവധി അവസാനിച്ചാല്‍ 90-180 വരെ വിസ പുതുക്കുന്നതിന് ഗ്രേസ് പീരീഡ് കിട്ടും. പ്രതിഭാധനരായ കുട്ടികള്‍, നിക്ഷേപകർ, വ്യാപാരപങ്കാളികള്‍ തുടങ്ങിയവർക്കൊക്കെ ഉപകാരപ്പെടുന്നതായിരിക്കും ഗ്രീന്‍ വിസയെന്നാണ് വിലയിരുത്തല്‍. സ്വയം ജോലി ചെയ്യുന്നവർക്കും സ്വതന്ത്രമായി ബിസിനസ് നടത്തുന്നവർക്കും ഫ്രീലാന്‍സ് വിസ ലഭ്യമാക്കും.
1,00,000 ടെക്നോളജി പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ വിസ
ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലാണ് ഭാവി, യുഎഇ ലക്ഷ്യം വയ്ക്കുന്നതും അതുതന്നെയാണ്. ഡിജിറ്റല്‍ എക്കണോമി ആന്‍റ് റിമോർട്ട് വർക്ക് ആപ്ലിക്കേഷന്‍ നിർമ്മിത ബുദ്ധി മന്ത്രിയായ ഒമർ അല്‍ ഒലാമ വ്യക്തമാക്കി. 1,00,000 ടെക്നോളജി പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എമിറാത്തി സംരംഭകർക്ക് പിന്തുണ
എമിറേറ്റ്സ് ഡെവലപ്മെന്‍റ് ബാങ്ക് 5 ബില്ല്യണ്‍ ദിർഹമാണ് വ്യവസായ മേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ പരിവർത്തനമാണ് ലക്ഷ്യം.
വിദേശ വിപണനം പ്രോത്സാഹിപ്പിക്കാന്‍ പുതിയ പോർട്ടല്‍
വിദേശ വിപണനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ Invest.ae എന്ന പോർട്ടലും പ്രഖ്യാപിച്ചു. റഷ്യ,ഓസ്ട്രേലിയ, ഹോളണ്ട്, അസർബൈജാന്‍, ഇറ്റലി, ഹംഗറി, ചൈന, യുണൈറ്റഡ് കിംഗ്ഡം,ലക്സന്‍ബർഗ്,സ്ലോവാക്യ,പോളണ്ട്,ന്യൂസിലന്‍റ്, ഇന്തോന്വേഷ്യ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുളള വ്യാപര വിപണനമാണ് പ്രധാനലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.