വാഷിംങ്ടണ്‍: യുഎസ് ആസ്ഥാനമായുള്ള 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ മോര്‍ണിംഗ് കണ്‍സള്‍ട്ട് സര്‍വേ' നടത്തിയ സര്‍വെയില്‍ പതിമൂന്ന് ലോക നേതാക്കളുടെ പട്ടികയില്‍ എറ്റവുമധികം അംഗീകാരമുള്ള (അപ്രൂവല്‍ റേറ്റിംങ്) നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ആഴ്ചതോറും അപ്ഡേറ്റ് ചെയ്യപ്പെടുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് റേറ്റിങ് നിശ്ചയിക്കുന്നത്. സെപ്റ്റംബര്‍ 2ന് പുറത്തു വന്ന കണക്കുകളിലാണ് മറ്റ് ലോക നേതാക്കളെ പിന്തള്ളി നരേന്ദ്ര മോഡിക്ക് ഉയര്‍ന്ന റേറ്റിങ് ലഭിച്ചത്.
മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ എന്നിവരെക്കാള്‍ വളരെ മുന്നിലാണ് നരേന്ദ്ര മോഡി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.