ചണ്ഡീഗഢ്: പത്താം ക്ലാസില്‍ മിന്നും ജയം നേടി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല. എണ്‍പത്തിയാറാം വയസില്‍ 88 ശതമാനം മാര്‍ക്കോടെയാണ് ചൗട്ടാലയുടെ ജയം. ഇതോടെ ബോര്‍ഡ് ഓഫ് സ്കൂള്‍ എജ്യുക്കേഷന്‍ ഓഫ് ഹരിയാന (ബിഎസ്‌ഇഎച്ച്) തടഞ്ഞുവെച്ചിരിക്കുന്ന അദ്ദേഹത്തിന്റെ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിക്കും.
ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പാസാകുന്ന ഏറ്റവും പ്രായംകൂടിയ വിദ്യാര്‍ഥിയാണ് ചൗട്ടാലയെന്ന് ബിഎസ്ഇഎച്ച് ചെയര്‍മാന്‍ ജഗ്ബീര്‍ സിങ് പറഞ്ഞു.
ഹരിയാന ഓപ്പണ്‍ ബോര്‍ഡിന് കീഴില്‍ ഈ വര്‍ഷം ആദ്യം ഓം പ്രകാശ് 12-ാം ക്ലാസ് പരീക്ഷയെഴുതിയെങ്കിലും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ പാസായിട്ടില്ലെന്ന് കാണിച്ച അദ്ദേഹത്തിന്റെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് ഇന്നലെ പത്താം ക്ലാസ് പരീക്ഷയെഴുതിയത്.
2017ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ്പണ്‍ സ്കൂളിന് കീഴില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയത് ചൗട്ടാല 53.4 ശതമാനം മാര്‍ക്കോടെ പാസായെങ്കിലും ഇംഗ്ലീഷ് വിഷയത്തില്‍ മാത്രം പരാജയപ്പെട്ടു. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ മുത്തച്ഛനാണ് ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ നേതാവായ ഓം പ്രകാശ് ചൗട്ടാല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.