കൂടുതല്‍ കോവിഡ് ഇളവുകള്‍ ആലോചനയില്‍; അവലോകന യോഗം ഇന്ന്

കൂടുതല്‍ കോവിഡ് ഇളവുകള്‍ ആലോചനയില്‍; അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് ഇളവുകള്‍ സംബന്ധിച്ച കൂടുതൽ തീരുമാനം ഇന്ന്. ഞായറാഴ്ച ലോക്ഡൗൺ, രാത്രി കർഫ്യൂ എന്നിവയിൽ ഇളവ് അനുവദിക്കുന്ന കാര്യം സർക്കാർ ആലോചിക്കും.

ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ കൂടുതല്‍ കോവിഡ് ഇളവുകള്‍ സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. അതേസമയം നിപ സാഹചര്യവും വിലയിരുത്തും.

ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എന്നാൽ, കൂടുതൽ രോഗവ്യാപനമുണ്ടായില്ല. കഴിഞ്ഞയാഴ്ച വിവിധ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയിൽ നിയന്ത്രണങ്ങളിൽ ഇളവുനൽകണമെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.

ഒരാഴ്ചത്തെ ശരാശരി രോഗസ്ഥിരീകരണനിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലുദിവസമായി നിരക്ക് കുറയുന്നതയാണ് കാണിക്കുന്നതും. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.