ദുബായ്: മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞവർഷം ആരംഭിച്ച പ്രാർത്ഥനയുടെയും കരുതലിന്റെയും ഒരുവർഷം ഇന്ന് അവസാനിക്കും. ഇതോടനുബന്ധിച്ച് യുഎഇയിലെ കത്തോലിക്കാ കോൺഗ്രസ് കെയർ യൂണിറ്റുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും. യുഎഇ സമയം വൈകിട്ട് 7. 30ന് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് പരിപാടി നടത്തപ്പെടുന്നത്.
യുഎഇയിലെ വിവിധ ഇടവകകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ അവിടുത്തെ സിമിത്തേരികളിൽ മൃതസംസ്കാരം നടത്തുന്നതിനോ, മൃതദേഹം തിരികെ നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ കത്തോലിക്കാ കോൺഗ്രസ് കെയർ യൂണിറ്റുകളുടെ (CCCU) ദൗത്യം.
യുഎഇയിലെ കത്തോലിക്കാ കോൺഗ്രസ് കെയർ യൂണിറ്റുകളുടെ ഉദ്ഘാടനം ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ വികാരി ഫാ. ലെനി കുന്നോളി നിർവഹിക്കും. യുഎഇ കത്തോലിക്കാ കോൺഗ്രസിന്റെ പ്രസിഡന്റ് ബെന്നി മാത്യു യോഗത്തിന്റെ അധ്യക്ഷപ്രസംഗം നടത്തും. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, താമരശ്ശേരി രൂപത അധ്യക്ഷനും കത്തോലിക്കാ കോൺഗ്രസ് ബിഷപ്പ് ലെഗേറ്റുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, എന്നിവർ വീഡിയോ സന്ദേശം നൽകും.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, ഫാ. ജോസ് വട്ടുകുളത്തിൽ, ഫാ.ജോബി ജോസഫ്, ഫാ.അനൂപ് പൗലോസ്, ഫാ.ബ്രില്ലിസ് മാത്യു, ബിജു ഡൊമിനിക് തുടങ്ങിയ നിരവധി പേർ ആശംസകൾ അറിയിക്കും.
യോഗത്തിൽ രാജീവ് അബ്രഹാം സ്വാഗതം അർപ്പിക്കും. തുടർന്ന് നടത്തപ്പെടുന്ന ജപമാലയ്ക്കും ആരാധനയ്ക്കും ഫാ. വർഗീസ് കോഴിപ്പാടൻ നേതൃത്വം നൽകും. യുഎഇ കത്തോലിക്കാ കോൺഗ്രസ് പ്രയർ ആൻഡ് കെയർ യൂണിറ്റ് കോഡിനേറ്റർ ജോസ് ആന്റണി കുറുംതോട്ടം നന്ദി പ്രകാശനം നടത്തും. ജോർജ് തോമസ് മീനത്തേക്കോണിൽ, രഞ്ജിത്ത് ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.