കൊച്ചി: ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്ക് ജിഹാദും കേരളത്തില്‍ ഉണ്ടെന്ന പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായെത്തിയ കത്തോലിക്കാ പുരോഹിതന്റെ വീഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബിഷപ്പിന്റെ വെളിപ്പെടുത്തലിനെ അനുകൂലിച്ചും ഇത്തരം സാമൂഹ്യ തിന്മകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയും തയ്യാറാക്കിയ ഫാ.നോബിള്‍ തോമസ് പാറയ്ക്കലിന്റെ വീഡിയോ സന്ദേശമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
ഫാ.നോബിള്‍ തോമസ് പാറയ്ക്കലിന്റെ വീഡിയോ സന്ദേശത്തില്‍ നിന്ന്:
അഭിവന്ദ്യ മെത്രാന്‍ പറഞ്ഞതിനെത്തുടര്‍ന്നുള്ള വലിയ അസ്വസ്ഥതകളും ആവലാതികളും കേരളം കണ്ടു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ വിവാദ പ്രസ്താവന എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമങ്ങള്‍ ചെയ്യുന്ന വലിയ ഉപകാരങ്ങള്‍ക്ക് ഒരു വലിയ നന്ദി പറയുകയാണ്. കേവലം ഒരി പള്ളി പ്രസംഗത്തില്‍ പ്രാദേശികമായി ഒതുങ്ങി പോകാമായിരുന്ന ഒരാശയത്തെ മാലോകരുടെ ശ്രദ്ധയിലേക്ക് എത്തിക്കാന്‍ അവരുടെ ഉത്സാഹം കാരണമായിട്ടുണ്ട്.
പാല ബിഷപ്പിന്റെ പല്ല് അടിച്ച് കൊഴിക്കും എന്നൊരു മുസ്ലീം നേതാവ് പറഞ്ഞ വാര്‍ത്ത ഏതോ ഒരു ഓണ്‍ലൈന്‍ ന്യൂസിസില്‍ കണ്ടു. ചിരിയാണ് വന്നത്. പിന്നെ ലോകമൊട്ടുക്ക് ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ക്രൂരകൃത്യങ്ങളുടെ വീഡിയോ ദൃശ്യങ്ങളൊക്കെ കാണുന്നതുകൊണ്ട് പറയുകയാണ്. പല്ലടിച്ച് കൊഴിയ്ക്കലൊക്കെ വെറും തരം താണ ഏര്‍പ്പാടാണ്. മിനിമം ഒരു പന്നിപ്പടക്കം എങ്കിലും പൊട്ടിക്കണം. പിന്നെ അത് എറിയാന്‍ പൊക്കിയ കൈകൊണ്ട് പാലയില്‍ നിന്ന് തിരിച്ചു പോരുകയും വേണം.
അത് എന്തുമാകട്ടെ, ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ മറ്റൊരു നിയമ വിദ്യാര്‍ത്ഥി മെത്രാന്റെ പരാമര്‍ശനത്തിനെതിരെ തൃശൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കി എന്നതായിരുന്നു മറ്റൊരു വാര്‍ത്ത. പരാതി നല്‍കിയ വ്യക്തമി നിയമ വിദ്യാര്‍ത്ഥി ആയതുകൊണ്ട് സ്നേഹപൂര്‍വ്വം ഉപദേശിക്കുകയാണ് നന്നായി പഠിക്കണം. എങ്കില്‍ മാത്രമെ കെട്ടിച്ചമച്ച കേസുകള്‍ എത്രമാത്രം നിലനില്‍ക്കു എന്നൊക്കെ തിരിച്ചറിയാന്‍ കഴിയുകയുള്ളു.
മെത്രാന്‍ മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിച്ച് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ആദ്യത്തെ കാര്യം അദ്ദേഹം മുസ്ലീം സമുദായത്തെക്കുറിച്ചല്ല, ഇസ്ലാമികമെന്നോക്കെ അവകാശപ്പെടുന്ന ജിഹാദി പ്രസ്ഥാനങ്ങളെക്കുറിച്ചും തീവ്രവാദി ഗ്രൂപ്പുകളെപ്പറ്റിയുമാണ് പരാമര്‍ശിച്ചിരിക്കുന്നത്. മാത്രവുമല്ല അത് ക്രൈസ്തവ സമുദായത്തിന്‍ നല്‍കിയ മുന്നറിയിപ്പ് കൂടിയാണ്. ഇത്തരം തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് പാല മെത്രാന്‍ ഒന്നുമല്ല കേരളത്തില്‍ ആദ്യമായിട്ട് പറഞ്ഞിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്തന്‍ അടക്കം പലരും പറഞ്ഞിട്ടുണ്ട്.
പിന്നെ നര്‍ക്കോട്ടിക് ജിഹാദ്. അത് ജിഹാദികളുടെ ആസൂത്രിതമായ ഒരു നീക്കമാണ്. ഖാഫിറുകള്‍ക്ക് മയക്കു മരുന്ന് നല്‍കി അവരെ ലഹരിക്ക് അടിമകളാക്കി അവരുടെ പണം കൈയടക്കി തീവ്രവാദം വ്യാപിപ്പിക്കുക, മതം വളര്‍ത്തുക. ഇവിടുത്തെ സാധാണ മുസ്ലിങ്ങള്‍ക്ക് ഒരു പക്ഷെ ഇത് അറിയുമോ എന്നറിയില്ല. ഇത്തരം കുല്‍സിത പ്രവര്‍ത്തനങ്ങളെ തിരിച്ചറിയുന്നതു കൊണ്ടാണ് ശക്തമായ പ്രതികരണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും ഉണ്ടാകുന്നത്.
കാരണം ഈ പറഞ്ഞ നര്‍ക്കോട്ടിക് വിഭാഗത്തെക്കുറിച്ച് യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് 2017 നവംബറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ തലക്കെട്ടു പോലും ഇങ്ങനെയാണ് 'നര്‍ക്കോ ജിഹാദ് ഹറാം മണി ഫോര്‍ എ ഹലാല്‍ പര്‍പ്പസ്'.
മയക്കുമരുന്ന വിറ്റു കിട്ടുന്ന പണം നിക്ഷിധമാണ്. പക്ഷേ, ഹലാല്‍ അനുവദനീയ കാരണത്തിന്റെ പേരിലാണ്. എന്താണ് അനുവദനീയമായ ആ കാരണം. ഖാഫിറുകളായ അമുസ്ലീങ്ങളെ അള്ളാഹുവിന്റെ ദീന്‍ സ്ഥാപിക്കുകയാണ് ഹലാലായ ആ കാരണം. അതിനായി ഹറാമായ ഏതു മാര്‍ഗവും സ്വീകരിക്കാമത്രേ. ഈ ലേഖനത്തിന്റെ ഏതാണ്ടൊരു ഉള്ളടക്കത്തെക്കുറിച്ച് മുന്‍പ് മുസ്ലീം തന്നെ ആയിരുന്ന ഒരു ചെറുപ്പക്കാരന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
'നാര്‍ക്കോ ജിഹാദ് വളരെ ലളിതമാണ്. മയക്കുമരുന്ന് ഉല്‍പാദിപ്പിക്കുക, അത് അവിശ്വാസികള്‍ക്ക് വില്‍ക്കുക. അവരുടെ കൈയിലുള്ള സമ്പത്ത് കരസ്ഥമാക്കുക. അവരെ മയക്കു മരുന്ന് നല്‍കി നശിപ്പിക്കുക. ഇസ്ലാമിസ്റ്റുകള്‍ പയറ്റുന്ന ഈ തന്ത്രത്തിന് പറയുന്ന പേരാണ് നാര്‍ക്കോ ജിഹാദ്.
അഫാഗനിസ്താനില്‍ അഫാഗന്‍ താലിബാന്‍ പിന്തുണയോടു കൂടി കര്‍ഷകര്‍ വളരെ വ്യാപകമായി കൃഷി ചെയ്യുന്ന ഒരു വിളയാണ് പോപിച്ചെടി. പോപിച്ചെടി എന്തിനു വേണ്ടിയാണ് കൃഷി ചെയ്യുന്നത്. ഒപ്പിയം ഉല്‍പ്പാദിപ്പിക്കുന്നതിനു വേണ്ടിയാണ്. താലിബാന്‍ തീവ്രവാദികള്‍ യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ആണെന്നാണ് അവര്‍ പറയുന്നത്.
അതേസമയം തന്നെ അവരുടെ വരുമാന മാര്‍ഗം എന്നു പറയുന്നത് ഒപ്പിയം കച്ചവടമാണ്. ഏകദേശം 1.5 ബില്ല്യണ്‍ ഡോളറാണ് ഒരു വര്‍ഷം അവരുടെ വരുമാനം എന്നാണ് മനസിലാക്കുന്നത്. അതില്‍ മുഖ്യഭാഗവും വരുന്നത് ഒപ്പിയം കച്ചവടത്തില്‍ നിന്നാണ്. എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യം.
അവര്‍ യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ആണെങ്കില്‍ ഒപ്പിയം കച്ചവടം ചെയ്യാന്‍ പാടില്ലല്ലോ. കാരണം ഇസ്ലാമില്‍ മറ്റ് ലഹരികള്‍ അുവദനീയമല്ല. ഇസ്ലാം തന്നെയാണ് ഏറ്റവും വലിയ ലഹരി. എന്തുകൊണ്ടാണ് ഈ വൈരുധ്യത്തിന്റെ കാരണം എന്ന് അന്വേഷിച്ചു. എന്തുകൊണ്ടാണ് താലിബാന്‍ തീവ്രവാദികള്‍ ഒപ്പിയം വില്‍ക്കുന്നത് എന്ന്. അപ്പോള്‍ ലഭിച്ച മറുപടി നാര്‍ക്കോ ജിഹാദി എന്ന ഉത്തരമാണ്.
എന്താണ് നാര്‍ക്കോ ജിഹാദി. തങ്ങള്‍ ഒപ്പിയം ഉല്‍പാദിപ്പിക്കുക. എന്നിട്ട് അമുസ്ലീംങ്ങള്‍ക്ക് വില്‍ക്കുക. എന്നിട്ട് അവരെ തകര്‍ക്കുക. അവരുടെ കൈവശമുള്ള സമ്പത്ത് കരസ്ഥമാക്കുക. ഇതിനെയാണ് നാര്‍ക്കോ ജിഹാദ് എന്നു പറയുന്നത്. ചുരുക്കി പറയുകയാണെങ്കില്‍ ഒപ്പിയം ഉപയോഗിച്ചുകൊണ്ടുള്ള ഒരു ജിഹാദി. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ജിഹാദ്.
ഇനി നിങ്ങളോട് ഒരു വാര്‍ത്തയെപ്പറ്റി പറയാം. 2004 മുതല്‍ യു.കെയിലേയ്ക്ക് നിരന്തരം ഒപ്പിയം കടത്തി എന്നതിന്റെ പേരില്‍ ഒരു വ്യക്തിയെ യു.കെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ പേര് വളരെ വലിയ പേരാണ്. ബംഗാളില്‍ നിന്നുള്ള ഒരു സുടാപ്പിയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള ബി.ഡി ഫുഡ്സ് എന്ന വലിയൊരു വ്യാപസായിക സ്ഥാപനത്തിന്റെ തലവനായിരുന്നു.
യു.കെ പൊലീസ് അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ടാണ് ഈ ഒപ്പിയം യു.കെയിലേയ്ക്ക് കടത്തുന്നത് എന്ന്. അതിന് അദ്ദേഹം പറഞ്ഞത്, ഇത് കടത്തുന്നത് ക്രിസ്ത്യാനികള്‍ക്കും ജൂതന്‍മാര്‍ക്കും കൊടുക്കുന്നതിന് വേണ്ടിയാണ്. കാരണം ഇത് അഇസ്ലാമികമായിട്ടുള്ള ഒരു പ്രവര്‍ത്തി ആണെങ്കിലും ഇത് ഖാഫിറുകള്‍ക്കാണ് കൊടുക്കുന്നത്.
അപ്പോള്‍ ഇത് ഇസ്ലാമികമായ പ്രവര്‍ത്തിയായി മാറും എന്നാണ്. ഇതിന്റെ പേരാണ് നാര്‍ക്കോ ജിഹാദി. ഇനി പാക്കിസ്താനില്‍ നിന്നുള്ള അബമ്മദ് റഷീദ് എന്നൊരു ഒരു വിഖ്യാത എഴുത്തുകാരനുണ്ട്. അദ്ദേഹം അഫ്ഗാന്‍ താലിബാന്‍ പ്രനിധികളുമായി ഒരു ഇന്റര്‍വ്യു നടത്തുകയുണ്ടായി. അത് ബിബിസിലുമൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആ ഇന്റര്‍വ്യൂവില്‍ അഫാഗാന്‍ താലിബാന്‍ പ്രതിനനിധി പറഞ്ഞത് ഇതേ കാര്യം തന്നെയാണ്. തങ്ങള്‍ ഒപ്പിയം ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും വില്‍ക്കുന്നത് ഖാഫിറുകള്‍ക്കാണ്. അത് ഇസ്ലാമിക രീതിയാണ് എന്നാണ്. ചുരുക്കി പറയുകയാണെങ്കില്‍ ഹറാമായ ഒരു വഴിയിലൂടെ പണം കണ്ടെത്തിയാലും അത് ഹലാലായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചാല്‍ മതി എന്നാണ് താലിബാന്റെ വാദം'.
ഇതാണ് അഫ്ഗാനിസ്താനിലെ മയക്കുമരുന്ന് വ്യാപാരത്തിന്റെയും കേരളത്തിന്റെ മയക്കുമരുന്ന് മാഫിയകളുടെയുമൊക്കെ മനസിലിരിപ്പ്. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും അത് അങ്ങ് അഫാഗാനിസ്ഥാനില്‍ അല്ലേയെന്ന്. അഫാഗാനിസ്ഥാന്‍ കേരളത്തിലെ തീവ്രവാദികളുടെ ചങ്കിനകത്താണെന്ന് നിങ്ങള്‍ക്കറിയില്ലെ. അതിന് ചില പ്രത്യേക പത്രങ്ങള്‍ വായിക്കണം.
ഡ്രഗ് പുള്ളിംഗിന്റെ കേരള മാതൃക അഫാഗാനിസ്ഥാന്റെ അനുകരണമാണ് എന്നതിന് ഇനി സംശയം വേണ്ട. ഇവിടെ തീവ്രവാദം ഡ്രഗ് പുളളിംഗിന്റെ മറവില്‍ തഴയ്ക്കുകയാണ് എന്നത് ഇവിടുത്തെ സുരക്ഷ ഏജന്‍സികള്‍ക്ക് മനസിലായിട്ടില്ല എന്നാണോ നിങ്ങള്‍ കരുതുന്നത്. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ കുറച്ചു കൂടി ഹോം വര്‍ക് ചെയ്യേണ്ടതുണ്ട്.
ഇനി അതല്ലെങ്കില്‍ നിങ്ങള്‍ സത്യം പറയാനുള്ള നട്ടെല്ല് കാണിക്കണം. ശ്രിലങ്കന്‍ ഭീകരാക്രമണത്തില്‍, ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ നടന്ന ആക്രമണത്തിന് കേരളവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. അത് മാത്രവുമല്ല അവര്‍ക്ക് ഇന്റര്‍നാഷണല്‍ ഡ്രഗ് മാഫിയയുമായി ബന്ധമുണ്ടെന്ന് ശ്രീലങ്കന്‍ അന്വേഷണ സംഘവും കണ്ടെത്തിയിരുന്നു.
ഈ പറഞ്ഞതിന്റെയെല്ലാം പശ്ചാത്തലത്തില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകളെ അപഗ്രഥിക്കാന്‍ ഏതൊരു ഇന്ത്യന്‍ പൗരനും അവകാശമുണ്ട്. അത്തരം അപഗ്രഥനങ്ങളുടെ വെളിച്ചത്തില്‍ സത്യം പറയുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുമ്പോള്‍ അത് സാമുദായിക അവഹേളനമായി തോന്നുന്നുവെങ്കില്‍ അത് നിങ്ങളുടെ മാത്രം പ്രശ്നമാണ്.
ആരും സമുദായങ്ങളെ അവഹേളിക്കുന്നില്ല. സത്യം പറയുക മാത്രമേയുള്ളു. വാസ്തവം പറയുന്നവരുടെ വായടപ്പിക്കാം എന്നാണ് വിചാരമെങ്കില്‍ ഓല പാമ്പുകളെ കണ്ടാല്‍ ഓടുന്നവരല്ല നസ്രാണികള്‍ എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.