ന്യൂഡല്‍ഹി: രാജ്യത്തെ പൊതുജനാരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ വേണമെന്ന ആവശ്യവുമായി സിജെപി രംഗത്തെത്തി. കൃത്യമായ ചികിത്സ ലഭിക്കാതെ പൊതുജനങ്ങള്‍ വലിയ രീതിയില്‍ ദുരിതമനുഭവിക്കുകയാണെന്ന് പാര്‍ട്ടി കണ്‍വീനറും സ്ഥാപകനുമായ അഭിജീത് ദീപ്കെ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെ സേവന നിലവാരം പരിശോധിക്കുന്നതിനുള്ള സമഗ്രമായ പ്രചാരണ പരിപാടികള്‍ക്ക് പാര്‍ട്ടി തുടക്കമിട്ടു.
ഗ്രാമീണ മേഖലയിലെ സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സംഘടിപ്പിച്ച സ്‌കൂള്‍ ടീക് കരോ ക്യാമ്പയിന്റെ വിജയത്തിന് പിന്നാലെയാണ് ജനകീയ വിഷയങ്ങള്‍ കൂടുതല്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആശുപത്രി ക്യാമ്പയിനും സിജെപി ആരംഭിച്ചിരിക്കുന്നത്. അതിനിടെ സ്വാതന്ത്ര്യദിനത്തില്‍ സിജെപിയുടെ 26 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് താല്‍കാലികമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
സ്വാതന്ത്ര്യ ദിനത്തില്‍ പുലര്‍ച്ചെ ആറോടെ അപ്രത്യക്ഷമായ അക്കൗണ്ട് മെറ്റ മണിക്കൂറുകള്‍ക്കുള്ളില്‍ പുനസ്ഥാപിച്ചെങ്കിലും, സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി അഭിജീത് ദീപ്കെ രംഗത്തെത്തി. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന ഈ നടപടി, സ്വാതന്ത്ര്യ ദിനത്തില്‍ തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ എതിരാളികള്‍ നടത്തിയ ഭീരുത്വപരമായ ശ്രമമാണെന്ന് പാര്‍ട്ടി ആരോപിച്ചു. ഇത്തരം തടസങ്ങളില്‍ ഭയപ്പെടാതെ ജനകീയ വിഷയങ്ങളുമായുള്ള മുന്നേറ്റം തുടരുമെന്നും സിജെപി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.