'അതായത്.., നിങ്ങളുടെ അഛന്റെ
സ്വത്തായതിനാൽ, ഭൂമിയേലുള്ളതായ
മക്കളുടെ 'ജന്മാവകാശം', അടുത്ത
അമ്പതു വർഷത്തേക്കു നിലനിർത്തി-
കൊണ്ട്, ചിറ്റമ്മ സ്വന്തക്കാർക്കു ഇഷ്ട-
ദാനം ചെയ്യുന്നു..' കാഞ്ഞിരമുറ്റത്തേക്ക്
ഏവരും യാത്രയായി.
'തിങ്കളാഴ്ച രാവിലേതന്നേ, അമ്മയുടേം
മറ്റു സ്വന്തക്കാരുടേം അകമ്പടിയോടെ,
അമ്പിളി ഒറ്റപ്പാലത്തേക്കു യാത്രയായി..!'
'അത്യാവശ്യം ഒരു രണ്ടുമുറി വാടകവീടു
സംഘടിപ്പിക്കുവാനുള്ള പരിചയമൊക്കെ
രാഷ്ട്രീയതലത്തിൽ ഞങ്ങൾക്കുണ്ട്..!
ജില്ലാ ഭരണകൂടാസ്ഥാനത്തെത്തി..!
ഫലകത്തിൽ കൊത്തിവെച്ചിരിക്കുന്ന
കളക്ടറുടെ പേരിൽ കണ്ണുടക്കി..
'സബ്കളക്ടർ സേതുലക്ഷ്മി..'
'ഇത് ലക്ഷ്മിയമ്മേടെ സേതുവാണോ..?'
'നീ വരുമെന്ന് അറിയിപ്പുണ്ടായിരുന്നു..'
'അധികാരിമുമ്പാകെ ഹാജർ..മാഡം..;
'ജോലിയിൽ പ്രവേശിക്കുവാൻ വന്നതാ.'
'നല്ലചേർച്ച; പേരിനൊരു പൊൻതൂവൽ..'
'കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ..?'
'ഞാൻ വീട്ടിൽനിന്നും ആദ്യമായിട്ടാണ്,
ഇത്രയും ദൂരം വിട്ടുനിൽക്കുന്നത്...!
'കൂടെ കുടുംബം മുഴുവൻ വന്നിട്ടുണ്ടേ.'
'എത്ര ചായ പറയേണ്ടി വരും..?'
'ഇവിടുത്തേക്കു ബുദ്ധിമുട്ടായല്ലോ..'
'എന്തരു ബുദ്ധിമുട്ട്..; കുടുംബശ്രീയുടെ
കാൻറീനിൽ ചൂടുള്ള പരിപ്പുവട കിട്ടും..'
'എല്ലാവരേം അകത്തോട്ടു വിളിക്കൂ...'
മന്ദം മന്ദം അകത്തേക്കു കടന്നുവന്ന
രുഗ്മിണിയമ്മയേ നോക്കി, തൊഴു-
കൈകളോടെ സേതുലക്ഷ്മി എഴുനേറ്റു..
'ഇലഞ്ഞിമുറ്റത്തെ രുഗ്മിണിയമ്മയല്ലേ?'
'അമ്മ മറന്നിട്ടില്ലല്ലോ; എല്ലാം അമ്മേടേം
വെല്ല്യങ്ങൂന്നിന്റേം കരുണാകടാക്ഷം..'
'എടീ കുട്ടിയമ്മേ, നീ എന്താ ഇവിടെ..?'
'സഖാവു കോമളന്റെ വേളിയാ..'
'അപ്പോളെവിടെ സുഗുണനമ്മാവൻ..;
'കൈലാസത്തിലായിരിക്കും..?'
'അരിയടയ്കാ കയ്യിലുണ്ടോമ്മേ..?'
കുശലപ്രശ്നങ്ങൾക്കുശേഷം, സേതു-
ലക്ഷ്മി പറഞ്ഞു....'തന്റെ ഒരുമാസത്തെ
പരിശീലനം.., അതായതു തഹസീൽ-
ദാരുടെ പരിശീലനം.., എന്റെ കൂടെയാ..'
'വാടകവീടൊക്കെ കിട്ടിയോ..?'
'എല്ലാവരും രണ്ടുമൂന്നു ദിവസത്തേക്ക്
ഇവിടൊക്കെ കാണുമല്ലോ...?'
'കുട്ടിയമ്മസഖാവേ, പിന്നെ കാണണേ.?'
യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങിയപ്പോൾ,
രുഗ്മിണിയമ്മയോടായി സബ്കളക്ടർ
പറഞ്ഞു...'അമ്മേ, ഒന്നും മറന്നിട്ടില്ല..!'
'മോളേ സേതൂ..നന്നായി വരും...!'
കഞ്ഞിയും, കറിയും തയ്യാറാക്കുവാൻ,
പാത്രങ്ങൾ, കോമളൻ സംഘടിപ്പിച്ചു.
'കലംകൊണ്ടുമാത്രം കഞ്ഞിയാകുമോ.?'
രുഗ്മിണിയമ്മ ചോദിച്ചു...!
കുട്ടിയമ്മയും കൂട്ടുകാരും കടന്നു വന്നു...
അരിയും, കായ്കറികളും ഉമ്മറത്തേക്കു
അവർ ഇറക്കിവെച്ചു.!
'വൈകിട്ടു കഞ്ഞീം, ചെറുപയറും,
പർപ്പടോം ആയാലോ സുന്ദരാ..?'
'പൊള്ളിച്ച പർപ്പടത്തിന്റെ ഉറവിടം തേടി,
ഈ സേതുലക്ഷ്മി മണത്തെത്തും.;
അമ്മേടെ കയ്യീന്നു കഞ്ഞിവാങ്ങി
കഴിച്ചിട്ടേറെനാളായി; കാന്താരി വേണം.!'
ആഴക്കടലിലേക്കുള്ള യാത്ര, പതിവു-
പോലെ അർക്കൻ ആരംഭിച്ചു.!
'ചെറുകോൽപ്പുഴക്കു രാവിലത്തെ പാസ്സ-
ഞ്ചറിനു ചെങ്ങന്നൂർക്കു വിട്ടേക്കാം..'
സംഭവബഹുലമായിരുന്നു ആ ദിവസം..!
പാസ്സഞ്ചർ ട്രയിനിൽ ചെങ്ങന്നൂരെത്തി.!
കോഴഞ്ചേരിക്കുള്ള നെൽസൺ ബസ്സിനു
കാത്തുനിൽക്കാതെ, കുട്ടിയമ്മയും,
സുന്ദരാപിള്ളയും ആട്ടോറിക്ഷായിൽ
ചെറുകോൽപ്പുഴയിലേക്കു യാത്രയായി.!
കൈലാസമ്മാവനും, നാണുപിള്ളയും
ആ വരവും കാത്തിരിക്കുകയായിരുന്നു.!
'കുന്തം വിഴുങ്ങിയ കൂമനേപ്പോലിരി-
ക്കാതെ, കാര്യം പറ നാണൂൂൂ...?'
'നിങ്ങളൊക്കെ പശുക്കളോടു പറയാതെ-
യാണോ പുറപ്പെട്ടു പോയത്..?'
'ഒറ്റയൊരെണ്ണം ജലപാനം ചെയ്തിട്ടില്ല..'
കുഞ്ഞമ്മാവനെ, മാധവിപശു കുത്തി;
അമ്മാവൻ കിടപ്പിലായിരുന്നു..
'മാധവിയുടെ കുത്തു അസ്ഥാനത്താ-
ണേലും സുഗുണമ്മാവന് ഗുണം ചെയ്യും.'
'അങ്ങനെയൊന്നും പറയുവാൻ പാടില്ല.'
കുട്ടിയമ്മ താക്കീതു നൽകി..!
'ഏരിയാ സെക്രട്ടറി മഹാധേവനും,
വേറെ രണ്ടു കാരണവന്മാരും ചേർന്ന്
ഇന്നലെ ഉച്ചയോടെ വന്നിരുന്നു....;
'ഭദ്രമായി ഒട്ടിച്ചൊരു കത്ത് തന്നിട്ടുണ്ട്..!'
ആകാംക്ഷയോടെ, ആവരണം പൊട്ടിച്ചു.
കത്തിലെ വിവരം വായിച്ചവൾ പറഞ്ഞു..
'വെട്ടു സഖാവേ.., തെങ്ങിൻപൂക്കൊല..'
'തൊള്ള തുറക്കാതെ, കാര്യം പറയെടോ..'
'വെല്ല്യേച്ചിക്കു മംഗല്ല്യഭാഗ്യം വരവായി..'
------------------------------ ( തു ട രും )----------------------------
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.