കാന്‍ബെറ: ഇന്ത്യയില്‍ ഊര്‍ജ ലഭ്യത ഉറപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈവരിച്ച സമാനതകളില്ലാത്ത നേട്ടങ്ങളെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്. മനുഷ്യ ചരിത്രത്തിലെ മറ്റേതൊരു ദശകത്തേക്കാളും രാജ്യത്തേക്കാളും കൂടുതല്‍ ആളുകള്‍ക്ക് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഊര്‍ജ ലഭ്യത ഉറപ്പ് വരുത്താന്‍ മോഡിയുടെ ഭരണകാലത്ത് സാധിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. ഏഷ്യ സൊസൈറ്റി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യയുമായുള്ള ശക്തമായ സൗഹൃദബന്ധം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്രതലത്തില്‍ വന്‍ ഊര്‍ജ പ്രതിസന്ധി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അമേരിക്ക, ഇസ്രയേല്‍-ഇറാന് സംഘര്‍ഷങ്ങള്‍ കാരണം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുകയും ആഗോള ഊര്‍ജ വിപണി വലിയ സമ്മര്‍ദത്തിലാവുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധി പാകിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ ഇന്ധന വിതരണത്തെ രൂക്ഷമായി ബാധിച്ചപ്പോഴും ഇന്ത്യയില്‍ തടസമില്ലാതെ ഇന്ധന ലഭ്യത നിലനിര്‍ത്താനും വില വര്‍ധനവ് പരിമിതപ്പെടുത്താനും കേന്ദ്ര സര്‍ക്കാരിന് സാധിച്ചു.
ഇന്ധന ഇറക്കുമതിക്കായി ആശ്രയിക്കുന്ന രാജ്യങ്ങളുടെ എണ്ണം 27 ല്‍ നിന്ന് 41 ആയി ഉയര്‍ത്തി ഊര്‍ജ സ്രോതസുകള്‍ വൈവിധ്യവല്കരിച്ചതാണ് പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്ത് വിതരണ സ്ഥിരത ഉറപ്പാക്കാന്‍ സഹായിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ വ്യക്തമാക്കിയിരുന്നു. കൃത്യമായ പ്ലാനിങിലൂടെയും തന്ത്രപരമായ നയങ്ങളിലൂടെയും ഊര്‍ജ മേഖലയില്‍ ഇന്ത്യ കൈവരിച്ച ഈ നേട്ടത്തിനുള്ള അംഗീകാരമാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.