കോഴിക്കോട്: ലൗവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സംസ്ഥാനത്ത് ചൂടുള്ള ചര്‍ച്ചയായി നിലനില്‍ക്കെ കോഴിക്കോട് ചേവായൂരില്‍ നടന്നത് സമാന രീതിയിലുള്ള ഞെട്ടിക്കുന്ന പീഡനം.
ടിക് ടോക്കിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവതിയുമായി പ്രണയത്തിലായ മുഖ്യപ്രതി അജ്‌നാസ് യുവതിയെ കോഴിക്കോട്ടേയ്ക്ക് വിളിച്ചു വരുത്തി. പിന്നീട് സുഹൃത്തുക്കളായ ഫഹദ്, നിജാസ്, ശുഹൈബ് എന്നിവരെ കൂടെ കൂട്ടി യുവതിക്ക് ലഹരി മരുന്ന് നല്‍കി മയക്കിയ ശേഷം കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു.
കേസില്‍ രണ്ട് പ്രതികള്‍ കൂടി ഇന്ന് പിടിയിലായി. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ് എന്നിവരാണ് കക്കയം ഡാമിനടുത്തു നിന്ന് അറസ്റ്റിലായത്. പോലീസിനെ ആക്രമിച്ച് ഉള്‍ക്കാട്ടിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പിറകെ ഓടി ബലപ്രയോഗത്തിലൂടെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്.
കൂട്ടുപ്രതികളായ കോളിയോട്ടുതാഴം കവലയില്‍ മിത്തല്‍ വീട്ടില്‍ അജ്നാസ്, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ വീട്ടില്‍ ഫഹദ് എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവം നടന്ന ലോഡ്ജ് പൂട്ടിച്ച പൊലീസ് ലെഡ്ജര്‍ അടക്കം കസ്റ്റഡിയില്‍ എടുത്തു.
കൊല്ലം സ്വദേശിനിയായ 36കാരിയുമായി കോഴിക്കോട് അത്തോളി സ്വദേശി അജ്‌നാസ് പരിചയത്തിലായത് ടിക്ടോകിലൂടെയാണ്. പരിചയപ്പെട്ട് കൂടുതല്‍ അടുപ്പമായതോടെ നേരിട്ട് കാണാനായി അജ്‌നാസ് യുവതിയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചു. ബുധനാഴ്ച യുവതി കോഴിക്കോട്ടെത്തി. തുടര്‍ന്ന് അജ്‌നാസ് യുവതിക്കായി ചേവരമ്പലത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. ഹോട്ടലിലെത്തിയ യുവതിക്ക് അജ്‌നാസ് തന്റെ സുഹൃത്തുക്കളെ പരിചയപ്പെടുത്തി.
ഫഹദ്, ശുഹൈബ് കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവരായിരുന്നു ഹോട്ടലിലുണ്ടായിരുന്നതെന്ന് യുവതി മൊഴി നല്‍കി. ഇവര്‍ നല്‍കിയ ഓയില്‍ പുരട്ടിയ സിഗരറ്റ് വലിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതായായി. തുടര്‍ന്നാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
അതിക്രൂര പീഡനമാണ് നടന്നത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. മദ്യം നല്‍കിയ ശേഷം സിഗരറ്റിനകത്ത് ലഹരി വസ്തുക്കള്‍ നല്‍കി. ഇതോടെ അര്‍ധബോധാവസ്ഥയിലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
പീഡനത്തിന് പിന്നാലെ രക്തസ്രാവം ഉണ്ടാവുകയും യുവതിക്ക് ബോധക്ഷയം സംഭവിക്കുകയും ചെയ്തു. യുവതി മരിക്കുമെന്ന് ഭയന്ന് ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് സ്ഥലം വിട്ടു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇതിനിടെ പ്രതികളെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു. പ്രതികളെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. പ്രതിഷേധക്കാരില്‍ നിന്നും ഏറെ പാടുപെട്ടാണ് പ്രതികളെ പൊലീസ് ലോഡ്ജിലെത്തിച്ചത്. പ്രതികളെ ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടേയും കയ്യേറ്റ ശ്രമം ഉണ്ടായി.
കഴിഞ്ഞ ഒരു മാസത്തിനിടെ വിദ്യാര്‍ത്ഥികളടക്കം നൂറോളം പേര്‍ ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.