സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി സാമ്പത്തിക ഉത്തേജക പാക്കേജ് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദ്ദേശപ്രകാരം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി 500 ദശലക്ഷം ദിർഹം വിലമതിക്കുന്ന ഒരു സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയാണ്, ഇതോടെ ഈ വർഷം മൊത്തം ഉത്തേജക പാക്കേജുകൾ 6.8 ബില്യൺ ദിർഹമായി ഉയർന്നു എന്നാണ് ഷെയ്ഖ് ഹംദാന്‍റെ ട്വീറ്റ്. ദുബായുടെ വികസന പ്രക്രിയയില്‍ സ്വകാര്യമേഖല വലിയ പങ്ക് വഹിക്കുന്നു. സ്വകാര്യമേഖലയ്ക്ക് ഇപ്പോള്‍ പിന്തുണ ആവശ്യമാണ്. വാടകയും ചില ഫീസുകളും കുറയ്ക്കുകയും നേരത്തെ നല്‍കിയ ഇളവുകള്‍ നീട്ടുകയും ചെയ്യുന്നത് വഴി സ്വകാര്യമേഖലയ്ക്ക് അത് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്വീറ്റില്‍ ഹംദാന്‍ പറയുന്നു. നഴ്സറികള്‍ക്ക് ആറ് മാസത്തെ വാടകയില്‍ പാതിഇളവ് നല്കിയിട്ടുണ്ട്. കൂടാതെ ലൈസന്‍സ് ആറ് മാസം നീട്ടി നല്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.