കോവിഡിനെ അതിജീവിക്കുന്ന ആദ്യരാജ്യങ്ങളിലൊന്നായി യുഎഇ

കോവിഡിനെ അതിജീവിക്കുന്ന ആദ്യരാജ്യങ്ങളിലൊന്നായി യുഎഇ

ദുബായ്: കോവിഡിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന ആദ്യ രാജ്യങ്ങളിലൊന്നായി യുഎഇ. തുടക്കം മുതലെടുത്ത കൃത്യമായി മുന്‍കരുതലുകളും നിയന്ത്രണങ്ങളും കോവിഡിനെ തടയാന്‍ സഹായകരമായി. ഇതോടൊപ്പം സ്വദേശി -വിദേശി വ്യത്യാസമില്ലാതെ വാക്സിന്‍ എല്ലാവർക്കും നല്‍കാന്‍ കഴിഞ്ഞത് കോവിഡ് പ്രതിരോധത്തില്‍ നിർണായകമായി. മുതിർന്നവർക്കും ദുർബല വിഭാഗങ്ങള്‍ക്കും വാക്സിന്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചതും ഗുണമായി. പ്രതിവാര വാ‍ർത്താസമ്മേളത്തില്‍ സംസാരിക്കവെ കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് മന്ത്രാലയ വക്താവ് നാസല്‍ അല്‍ സാബിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിലവില്‍ 3 മുതലുളള കുട്ടികള്‍ക്ക് യുഎഇയില്‍ സൗജന്യമായി വാക്സിനെടുക്കുന്നതിനുളള സൗകര്യമുണ്ട്. 3 മുതല്‍ 11 വയസുവരെയുളള കുട്ടികള്‍ക്ക് സിനോഫാം വാക്സിനും 12 മുതലുളളവർക്ക് ഫൈസർ അതല്ലെങ്കില്‍ സിനോഫാം വാക്സിന്‍ എടുക്കാനുളള സൗകര്യമുണ്ട്. ഒക്ടോബർ ഒന്നുമുതല്‍ ദുബായില്‍ സ്കൂളുകളില്‍ നേരിട്ടുളള പഠനം ആരംഭിക്കാനിരിക്കുകയാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.