ന്യുഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വാക്സിനെടുത്താലും ബ്രിട്ടനില്‍ നിര്‍ബന്ധിത ക്വാറന്റീന്‍. ഒക്ടോബര്‍ നാല് മുതല്‍ പുതിയ നിര്‍ദേശം നടപ്പിലാക്കും. ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കുന്നവരെ വാക്സിന്‍ എടുക്കാത്തവര്‍ എന്ന ഗണത്തിലാണ് ബ്രിട്ടണ്‍ പെടുത്തുന്നത്. ഇന്ത്യയ്ക്ക് പുറമേ യുഎഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്ലാന്റ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും പുതിയ യാത്രചട്ടം ബാധകമാണ്.
കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും, തെക്കെ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പുതിയ യാത്രച്ചട്ടം ബാധകമാണ്. അതേ സമയം യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ ആസ്ട്രസെനക വാക്സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട എന്ന് നിയമം ഉണ്ടെന്നിരിക്കെ അതിന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ബ്രിട്ടനില്‍ എത്തിയാല്‍ നിര്‍ബന്ധിത ക്വാറന്റീന്‍ വേണമെന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുകയാണ്.
അടുത്ത വര്‍ഷം വരെ ഈ യാത്രാ നിയന്ത്രണങ്ങള്‍ തുടരും. ബ്രിട്ടണിലെ ഓക്സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സീനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.