ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു: പിന്നാലെ കോവിഡ് മരണം; ഭര്‍ത്താവ് മരിച്ച യുവതി നിയമ പോരാട്ടത്തിന്

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു: പിന്നാലെ കോവിഡ് മരണം; ഭര്‍ത്താവ് മരിച്ച യുവതി നിയമ പോരാട്ടത്തിന്

ചെന്നൈ: കോവിഡ് കാലത്ത് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. പിന്നാലെ കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ യുവതി നിമപോരാട്ടത്തിന് ഒരുങ്ങുന്നു. നോട്ടിസ് പിരീഡില്‍ പോലും സേവനം തുടരാന്‍ അനുവദിക്കാതെയാണ് 48 കാരനായ രമേഷ് സുബ്രഹ്മണ്യനെ ചെന്നൈയിലെ സ്വകര്യ സ്ഥാപം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ രമേശ് കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു.

നോട്ടിസ് പിരീഡില്‍ നിന്നിരുന്നെങ്കില്‍ കുടുംബത്തിന് ലഭിക്കുമായിരുന്ന നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് തുക എന്നിവ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഭാര്യ കാമേശ്വരി നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

 ചെന്നൈയിലെ സിനമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനാണ് കോവിഡ് കാലത്തെ ജീവനക്കാരെ കുറയ്ക്കല്‍ നടപടിയുടെ ഭാഗമായി രമേശിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. അപോയിന്‍മെന്റ് ഓര്‍ഡറില്‍ രണ്ട് മാസം നോട്ടിസ് പിരീഡ് പറഞ്ഞിരുന്നു. ഈ കലയളവില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അതിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്തി മാറാമെന്നും രമേശ് എച്ച് ആര്‍ മാനേജറോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കമ്പനി അത് അനുവദിച്ചില്ല. മാത്രമല്ല സ്വയം രാജിവച്ചില്ലെങ്കില്‍ കമ്പനി പുറത്താക്കുമെന്നും ഇത് കരിയറിനെ ബാധിക്കുമെന്നും കമ്പനി താക്കീതും നല്‍കി.

30 ലക്ഷം വാര്‍ഷിക വരുമാനമുണ്ടായിരുന്ന ജോലിയായിരുന്നു രമേശിന്റേത്. ജോലി നഷ്ടപ്പെട്ടതോടെ രമേശ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഇതിന് തൊട്ടടുത്ത മാസം കോവിഡ് കൂടി ബാധിച്ചതോടെ രമേശിന്റെ ആരോഗ്യ നില മോശമായതായി ഭാര്യ പറയുന്നു. രമേശിന്റെ ചികിത്സയ്ക്കായി ചിലവാക്കിയത് 18 ലക്ഷത്തോളം രൂപയാണെന്ന് കുടുംബം പറയുന്നു.

നോട്ടിസ് പിരീഡില്‍ ആയിരുന്നുവെങ്കില്‍ രമേശിന് കമ്പനിയുടെ ടേം ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇപിഎഫ് ഉള്‍പ്പെടെ 1.5 കോടി രൂപ കുടുംബത്തിന് ലഭിക്കുമായിരുന്നു. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ കമ്പനിക്ക് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുകയാണ്.
ഒരു ജീവനക്കാരനെ നോട്ടിസ് പിരീഡില്‍ തുടരാന്‍ അനുവദിച്ചാല്‍ കമ്പനിക്ക് എന്താണ് നഷ്ടപ്പെടുന്നതെന്ന് അവര്‍ ചോദിക്കുന്നു. തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് കരുതിയാണ് നിയമ പോരാട്ടത്തിന് ഇറങ്ങിയതെന്നും കാമേശ്വരി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.