തൃശൂർ മാള സ്വദേശിനി കുവൈറ്റിൽ നിര്യാതയായി

തൃശൂർ മാള സ്വദേശിനി കുവൈറ്റിൽ നിര്യാതയായി

കുവൈറ്റ് സിറ്റി: കുവൈറ്റ് മിനിസ്ട്രി ഓഫ് ഡിഫൻസിലെ സ്റ്റാഫ് നേഴ്സ് ജാസ് ലിൻ ജോസ് (35) നിര്യാതയായി. ജാസ് ലിനെ അർബുദ രോഗ ചികിത്സയുടെ ഭാഗമായി ഇബിൻ സിന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ചികിത്സയുടെ ഭാഗമായ ഓപ്പറേഷൻ ഇന്ന് നടത്താനിരിക്കെയാണ് ശുചി മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

മൃതസംസ്ക്കാരം നാട്ടിൽ ഇരിങ്ങാലക്കുട രൂപതയിലെ സൗത്ത് താനിശ്ശേരി സെൻ്റ സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: കണ്ടംകുളത്തി സിജോ പൗലോസ് മക്കൾ: ജയ്സൽ, ജോവിൻ (ലേണേഴ്സ് സ്കൂൾ കുവൈറ്റി).

എസ്.എം.സി.എ അബ്ബാസിയ ഏരിയ സെൻ്റ് ജോസഫ് കുടുംബ യൂണിറ്റ് അംഗമായ ജാസ് ലിൻ ജോസിൻ്റെ 'നിര്യാണത്തിൽ എസ്.എം.സി.എ കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.