മാഡ്രിഡ്: ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡുമായി സ്പെയിനിലെ സാറ്റൂറിനോ ഡി ലാ ഫ്യൂന്റേ ഗാര്‍സിയ; വയസ് 112. അടുത്ത ഫെബ്രുവരി 11 ന് 113 ആകും. ജപ്പാന്‍കാരിയായ കെയ്ന്‍ തനാകയാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീ. 118 വയസാണിപ്പോള്‍ തനാകയ്ക്കുള്ളത്.
1909 ഫെബ്രുവരി 11 നാണ് സാറ്റൂറിനോ ജനിച്ചത്. ഏഴ് പെണ്‍മക്കളും 36 ചെറു മക്കളും അടങ്ങിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം.കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് കുടുംബാംഗങ്ങളെ പലരെയും കാണാതെ വിഷമിച്ചിരുന്നു സാറ്റൂറിനോ. എന്നാല്‍ 112-ാം ജന്മദിനം ഏവരും ഒന്നിച്ച് ആഘോഷിച്ചു. ഭാര്യ അന്റോണിന ബാരിയോ ഗുട്ടിയറസ് ജീവിച്ചിരിപ്പില്ല. മക്കളും മരുമക്കളും ചേര്‍ന്നാണ് സാറ്റൂറിനോയെ പരിചരിക്കുന്നത്.
4.92 അടിയാണ് മുതുമുത്തച്ഛന്റെ ഉയരം. 1936 ലെ സ്പെയിന്‍ ആഭ്യന്തര യുദ്ധക്കാലത്ത് ഉയരക്കുറവാണ് തന്നെ രക്ഷിച്ചത്. പോരാളിയാകേണ്ടിവന്നില്ല. ആ കാലഘട്ടങ്ങളില്‍ ഷൂ നിര്‍മ്മാതാവായ താന്‍ ഭാര്യയും മക്കളുമൊത്ത് ശാന്തമായി ജീവിച്ചുവെന്നും സാറ്റൂറിനോ കൂട്ടിച്ചേര്‍ത്തു.ശാന്തവും ലളിതവുമായ ജീവിത ശൈലിയാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്നാണ് സാറ്റൂറിനോ പറയുന്നത്.ഒരാളെയും ദ്രോഹിച്ചിട്ടില്ലെന്ന ചാരിതാര്‍ത്ഥ്യവുമുണ്ട്് ലോകത്തിന്റെ മുതുമുത്തച്ഛന്.
ഫുട്ബോള്‍ കളിയില്‍ പ്രാവീണ്യവും ഭ്രമവുമുള്ള സാറ്റൂറിനോ, പ്യൂന്റെ കാസ്ട്രോ എന്ന പ്രാദേശിക ഫുട്ബോള്‍ ടീമിന്റെ സഹസ്ഥാപകനാണ്. ഈ ടീമില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന ആദരവും രണ്ട് വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന് ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.