യൂറോപ്യന്‍ യൂണിയനില്‍ 18 ന് മുകളിലുള്ളവര്‍ക്ക് ഇനി ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഷോട്ട്

യൂറോപ്യന്‍ യൂണിയനില്‍ 18 ന് മുകളിലുള്ളവര്‍ക്ക്  ഇനി ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഷോട്ട്


ന്യൂഡല്‍ഹി: ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഷോട്ടിന് അംഗീകാരം നല്‍കി യൂറോപ്യന്‍ യൂണിയന്‍. ബൂസ്റ്റര്‍ ഷോട്ട് 18 വയസിന് മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ ഡ്രഗ് റെഗുലേറ്റര്‍ അനുമതി നല്‍കിയിരിക്കുന്നത്.

കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ച് 6 മാസം തികഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കാവുന്നതാണ്. വളരെ കുറവ് പ്രതിരോധ ശേഷിയുള്ളവര്‍ക്ക് രണ്ടാം ഡോസെടുത്ത് 28 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഫൈസര്‍ വാക്സിനോ മഡോണ വാക്സിനോ എടുക്കാമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇതിനോടകം നിരവധി രാജ്യങ്ങളില്‍ ഫൈസറിന്റെ ബൂസ്റ്റര്‍ ഷോട്ട് കുത്തിവെയ്പ്പ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ബൂസ്റ്റര്‍ ഷോട്ട് ഇതുവരെ അംഗീകരിച്ചിട്ടില്ല. പലരിലും വാക്സിനേഷന് ശേഷം ഒരു വര്‍ഷത്തോളം കാലം ആന്റിബോഡികള്‍ നിലനില്‍ക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. നിലവില്‍ എല്ലാ പൗരന്‍മാര്‍ക്കും ഇരു ഡോസുകളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.