പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ നിന്നു പിന്മാറുന്നു; ക്യാമ്പയിനായി വാങ്ങിയ പ്രതിഫല തുക തിരികെ നല്‍കി

പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ നിന്നു പിന്മാറുന്നു; ക്യാമ്പയിനായി വാങ്ങിയ പ്രതിഫല തുക തിരികെ നല്‍കി

മുംബൈ: പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യ ക്യാമ്പയിനില്‍ നിന്ന് പിന്‍മാറുന്നതായി അമിതാഭ് ബച്ചന്‍. പരസ്യ ക്യാമ്പയിനായി വാങ്ങിയ പ്രതിഫല തുക തിരികെ നല്‍കിയെന്നും ബച്ചന്‍ അറിയിച്ചു. കഴിഞ്ഞ രാത്രിയാണ് അമിതാഭ് ബച്ചന്റെ ബ്ലോഗ് പോസ്റ്റില്‍ പരസ്യ ക്യാമ്പയിനില്‍ നിന്ന് പിന്‍മാറുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.

ലഹരി ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിന് ആരാധകര്‍ അദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. 'ബച്ചന്‍ ഈ പരസ്യത്തില്‍ നിന്ന് പിന്‍മാറുന്നു. ഇതിനായി വാങ്ങിയ മുഴുവന്‍ പ്രതിഫലവും തിരികെ നല്‍കി.' - പോസ്റ്റില്‍ പറയുന്നു.

പാന്‍ മസാല ബ്രാന്‍ഡുകളെ പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ ബച്ചന്‍ ഭാഗമാക്കരുതെന്ന് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ടൊബാക്കോ ഇറാടിക്കേഷന്‍ എന്ന സംഘടന അഭ്യര്‍ഥിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.