അബുദബി: ജനനസർട്ടിഫിക്കറ്റ് വാട്ട്‌സ്ആപ്പിലൂടെ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് യുഎഇ ആരോഗ്യപ്രതിരോധമന്ത്രാലയം. സ്മാർട് സേവനങ്ങളിലേക്ക് മാറുന്നതിന്‍റെ ഭാഗമായി ജൈറ്റക്സ് ടെക്നോളജി വാരത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതടക്കം നിരവധി സ്മാർട് സേവനങ്ങള്‍ ജൈറ്റക്സില്‍ അവതരിപ്പിച്ചിരിക്കുകയാണ് ആരോഗ്യപ്രതിരോധമന്ത്രാലയം.
ഇന്നലെ ആരംഭിച്ച ജൈറ്റക്സ് സാങ്കേതിക വാരം 21 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് നടക്കുന്നത്. നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സുഗമവും ലളിതവുമായി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുകയെന്നുളളതാണ് ലക്ഷ്യം. ഏറ്റവും മികച്ച സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി സന്ദേശമയക്കുന്ന ഉപഭോക്താക്കളുടെ സ്വകാര്യത നിലനിർത്തുന്നതിന് അന്താരാഷ്ട്ര മികച്ച മാനദണ്ഡങ്ങൾക്കനുസൃതമായാണ് സേവനം ലഭ്യമാക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.