അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 19
ജെ.കാര്‍ട്ടിയര്‍ 1534 ല്‍ കാനഡ കണ്ടുപിടിച്ച് ഒരു നൂറ്റാണ്ടിനു ശേഷമാണ് സുവിശേഷകര്‍ കാനഡയില്‍ എത്തിയത്. അവിടെയുള്ളവരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുകയും പുതിയൊരു കാനഡ കെട്ടിപ്പടുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. ഇംഗ്ലിഷുകാരും ഡച്ചുകാരുമായ കുടിയേറ്റകാരായിരുന്നു അവരുടെ മുഖ്യ എതിരാളികള്‍.
കാനഡയിലേക്കും വടക്കേ അമേരിക്കയിലേക്കും പോകുന്ന ആദ്യത്തെ സുവിശേഷ പ്രഘോഷകര്‍ ഫ്രാന്‍സിലെ ജെസ്യൂട്ട് വൈദികരായിരുന്നു. അവരുടെ സുവിശേഷ പ്രഘോഷണം നോവാ സ്‌കോട്ടിയ മുതല്‍ മേരിലാന്‍ഡ് വരെയായിരുന്നു.
ഐസക്ക് ജോഗൂസ്, വിശുദ്ധ ജോണ്‍ ബ്രെബ്യൂഫ്, ഗബ്രിയേല്‍ ലലേമന്റ്്, നോയല്‍ ചാബനെല്‍, ചാള്‍സ് ഗാര്‍ണിയര്‍, അന്തോണി ഡാനിയല്‍, റെനെ ഗൗപില്‍, ജോണ്‍ ദെ ലലാന്റെ (ഇവരില്‍ ആദ്യത്തെ ആറുപേര്‍ വൈദികരും അവസാനത്തെ രണ്ടുപേര്‍ അല്‍മായരും ആയിരുന്നു) എന്നിവര്‍ ഇറോക്ക്യോയിസിന്റെയും ഹുറോന്‍ ഇന്ത്യന്‍സിന്റെ ഇടയിലും സുവിശേഷ വേല നടത്തി പോന്നു.
പലവിധ പീഡനങ്ങള്‍ക്ക് വിധേയരായി ഒടുക്കം ന്യുയോര്‍ക്കിലെ ഓറിസ്വില്ലെ എന്ന പ്രദേശത്ത് വച്ച് ഇവര്‍ രക്തസാക്ഷിത്വം വരിച്ചു. 1642 നും 1649 നും ഇടക്കാണ് രക്തസാക്ഷിത്വം എന്ന് കരുതപ്പെടുന്നു.
ഐസക്ക് ജോഗൂസ് ആദ്യമായി തടവിലാക്കപ്പെടുകയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായതിനും ശേഷം പാരീസില്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ മേലധികാരിയോട് ഇപ്രകാരമാണ് പറഞ്ഞത്, 'പിതാവേ, ആയിരകണക്കിന് ജീവന്‍ ബലികഴിക്കപ്പെട്ടാലും ദൈവത്തിന്റെ ഇഷ്ടം നിറവേറി കാണുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'.
തന്റെ സുവിശേഷ വൃത്താന്ത രേഖയില്‍ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. 'ഈ പീഡനങ്ങള്‍ വലുതാണ്, എന്നിരുന്നാലും ദൈവം അതിലും വലിയവനാണ്.' മഹാനായ ജെസ്യൂട്ട് ആത്മീയ എഴുത്തുകാരനായ ലൂയിസ് ലലേമന്റിന്റെ ശിഷ്യനായ വിശുദ്ധ ജോണ്‍ ബ്രെബ്യൂഫിന്റെ സുവിശേഷ കുറിപ്പുകളില്‍ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു:
'മറ്റ് രക്തസാക്ഷികള്‍ സഹിച്ചത് പോലെ ക്രൂര മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങി ഒരു രക്തസാക്ഷിയാകാനുള്ള അടക്കാനാവാത്ത ആഗ്രഹം എന്റെയുള്ളില്‍ ഉദിച്ചിട്ട് ഇന്നേക്ക് രണ്ടു ദിവസമായി. യേശുവേ, എന്റെ രക്ഷകാ, ഞാന്‍ അങ്ങേക്ക് വാക്ക് തരുന്നു. എന്നില്‍ ബലമുള്ളിടത്തോളം കാലം നിനക്ക് വേണ്ടി ഒരു രക്തസാക്ഷിയാകാനുള്ള ഒരവസരവും ഞാന്‍ പാഴാക്കുകയില്ല'.
'നിന്റെ അതിരില്ലാത്ത കാരുണ്യത്താല്‍ ഏതെങ്കിലും ഒരു ദിവസം നിന്റെ ഈ വിശ്വസ്ത ദാസന്‍ അത് പ്രാപ്യമാക്കും. അപ്പോള്‍ പൂര്‍ണ സന്തോഷത്തോടും ആത്മീയ ആനന്ദത്തോടും കൂടി ഞാന്‍ എന്റെ മരണത്തെ സ്വീകരിക്കും. എന്റെ ദൈവമേ, ഈ പ്രാകൃത വിജാതീയര്‍ പൂര്‍ണമായും നിന്നെ അറിയിക്കുവാനും പാപ വിമുക്തരാക്കി നിന്നിലേക്ക് പരിവര്‍ത്തനം ചെയ്യുവാനും കഴിഞ്ഞിട്ടില്ല എന്നത് എന്നെ അത്യന്തം വിഷമിപ്പിക്കുന്നു.'
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ആള്‍ത്തിനൂസ്
2. സിറിയായിലെ ക്ലെയോപാട്ര.
3. ഏവ്രോ ബിഷപ്പായിരുന്ന അക്വിലിനൂസ്
4. അന്തിയോക്യയിലെ ബാറോണിഗ്രൂസ്, പെലാജിയ.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26