രാജ്യത്ത് വാക്സിനേഷന്‍ ഇന്ന് നൂറ് കോടി കടക്കുമെന്ന് കേന്ദ്രം; ആഘോഷ പരിപാടികള്‍ക്ക് നിര്‍ദ്ദേശം

 രാജ്യത്ത് വാക്സിനേഷന്‍ ഇന്ന് നൂറ് കോടി കടക്കുമെന്ന് കേന്ദ്രം; ആഘോഷ പരിപാടികള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനേഷനില്‍ ഇന്ത്യ ചരിത്രം കുറിക്കുന്നു. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സിന്‍ ഡോസ് ഇന്ന് 100 കോടി കടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ വരെ 99.70 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.

ആദ്യ ഡോസും രണ്ടാമത്തെ ഡോസും ഉള്‍പ്പെടെയാണിത്. 74 ശതമാനം പേര്‍ക്ക് ആദ്യ ഡോസും, 31 ശതമാനം പേര്‍ പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചു കഴിഞ്ഞു. വാക്സിനേഷന്‍ നൂറു കോടി കടക്കുന്ന അവസരത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ലോകത്ത് ചൈന മാത്രമാണ് ഇതുവരെ നൂറു കോടിയിലധികം ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.