എക്സ്പോ 2020 പവലിയനുകള്‍ സന്ദ‍ർശിച്ച് അബുദബി കിരീടാവകാശി

എക്സ്പോ 2020 പവലിയനുകള്‍ സന്ദ‍ർശിച്ച് അബുദബി കിരീടാവകാശി

അബുദബി: എക്സ്പോ 2020 യിലെ പവലിയനുകള്‍ സന്ദർശിച്ച് അബുദബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍. വത്തിക്കാന്‍, റഷ്യ, ഒമാന്‍ പവലിയനുകളാണ് ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചത്.പവലിയനില്‍ പ്രദ‍ർശിപ്പിച്ചിട്ടുളള ഹോളി സീയുടെ പുരാതന ശേഖരത്തിലുളള കയ്യെഴുത്ത് പ്രതിയെ കുറിച്ച് ഷെയ്ഖ് മുഹമ്മദ് വിശദീകരിച്ചു.

റഷ്യയുടെ സംസ്കാരവും പൈതൃകവും വ്യക്തമാക്കുന്ന പ്രദർശനങ്ങള്‍, സാമ്പത്തിക സാധ്യതകളുടേയും നിക്ഷേപങ്ങളുടെയും പ്രദർശനം, വ്യവസായ മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങൾ, നൂതന സാങ്കേതികവിദ്യ, കാഴ്ചകൾ, ശബ്ദങ്ങൾ, ആധുനിക റഷ്യയുടെ അഭിരുചികൾ എന്നിവയെല്ലാം റഷ്യൻ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. ഒമാന്‍ പൈതൃകത്തെ പ്രൗഢഗംഭീരമായി ഒരുക്കിയിരിക്കുന്ന ഒമാന്‍ പവലിയന്‍. മൂന്ന് പവലിയനുകളുടേയും ഉളളടക്കത്തെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു.

മാനവികത അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനും ഐക്യദാർഢ്യം, സഹകരണം, കാരുണ്യം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നൂതനമായ പരിഹാരങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു. എക്സ്പോയില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും ഹരിത സാങ്കേതിക വിദ്യ, സുസ്ഥിരത ഉള്‍പ്പടെയുളള കാര്യങ്ങളില്‍ തങ്ങളുടെ രാജ്യങ്ങളുടെ നേട്ടങ്ങള്‍ ഉയർത്തിപിടിക്കാന്‍ ശ്രമിക്കുന്നുവെന്നുളളത് സന്തോഷകരമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.