ബഹ്റിന് പിന്തുണ അറിയിച്ച് യുഎഇയും കുവൈറ്റും സൗദി അറേബ്യയും

ബഹ്റിന് പിന്തുണ അറിയിച്ച് യുഎഇയും കുവൈറ്റും സൗദി അറേബ്യയും

മനാമ: ബഹ്റിന്‍റെ ധനബജറ്റ് സന്തുലിതമാക്കാനുളള പദ്ധതികള്‍ക്ക് യുഎഇയും കുവൈറ്റും സൗദി അറേബ്യയും പിന്തുണ പ്രഖ്യാപിച്ചു. കടക്കെണിയിലായ ധനകാര്യപദ്ധതികള്‍ക്ക് പിന്തുണനല്‍കുകയെന്നുളളതാണ് അയല്‍ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധിമൂലം സന്തുലിത ബജറ്റെന്ന ലക്ഷ്യം 2024 ലേക്ക് മാറ്റിയതായും മൂല്യ നികുതി വർദ്ധിപ്പിക്കാനുളള പദ്ധതികള്‍ പ്രഖ്യാപിച്ചതായും ബഹ്റിന്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

യുഎഇ, കുവൈറ്റ്,സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ ബഹ്റിന്‍റെ ധനകാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി സാമ്പത്തിക ഭദ്രത ച‍ർച്ച ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധിയെ മറികടന്ന് സന്തുലിത ബജറ്റെന്ന ലക്ഷ്യത്തിലേക്കുളള ബഹ്റിന്‍റെ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് സംയുക്ത പ്രസ്താവനയില്‍ മൂന്ന് രാജ്യങ്ങളും അറിയിച്ചു.

അന്താരാഷ്ട്ര നാണ്യനിധി പ്രകാരം ബഹ്റിനിലെ പൊതുകടം 2019 ലെ 102 ശതമാനത്തെ അപേക്ഷിച്ച് ജിഡിപിയുടെ 133 ശതമാനമായി ഉയർന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.