'കൊങ്കണ്‍ ശക്തി' നാവിക പരിശീലനത്തിന് ബ്രിട്ടീഷ് വിമാനവാഹിനി 'ക്വീന്‍ എലിസബത്ത് ' മുംബൈ തീരത്ത്

'കൊങ്കണ്‍ ശക്തി' നാവിക പരിശീലനത്തിന്  ബ്രിട്ടീഷ് വിമാനവാഹിനി 'ക്വീന്‍ എലിസബത്ത് ' മുംബൈ തീരത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ തീരത്ത് 'കൊങ്കണ്‍ ശക്തി' സംയുക്ത പരിശീലനത്തില്‍ പങ്കെടുത്ത് ബ്രിട്ടന്റെ നാവിക സേന. അറബിക്കടലില്‍ മുംബൈ മേഖലയിലാണ് പരിശീലനം. ഇന്ത്യയുമായി നടക്കുന്ന ഏറ്റവും വിപുലമായ നാവികസേനാ പരിശീലനത്തിനാണ് ബ്രിട്ടിഷ് പട എത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യയുമായി ബ്രിട്ടീഷ് നാവിക സേന പരിശീലനം നടത്തിയിരുന്നു.

നാവികസേനയുടെ വാര്‍ഷിക യോഗം ന്യൂഡല്‍ഹിയില്‍ നടക്കുന്നതിനിടെയാണ് ബ്രിട്ടീഷ് നാവിക സേന സംയുക്തപരിശീലനത്തിനായി ഇന്ത്യന്‍ തീരത്ത് എത്തിയത്.ബ്രിട്ടീഷ് നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ടോണി രാഡ്കിന്നിനെ ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ് സ്വീകരിച്ചു. മികച്ച നാവികസേനാംഗങ്ങളും കപ്പലുകളുമാണ് പരിശീലനത്തിന് എത്തിയിരിക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ്. ക്വീന്‍ എലിസബത്ത് ഇതില്‍ ഉള്‍പ്പെടുന്നു. തീരത്തു നിന്നു മാറിയും ഈ മാസം 27 വരെ പരിശീലന പരിപാടികളുണ്ടാകും.

ബ്രക്സിറ്റിന് ശേഷം യൂറോപ്പുമായി സഹകരണം കുറച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പക്ഷേ ഇന്ത്യയുമായുള്ള സഹകരണം ശക്തമായിട്ടുണ്ട്. ബ്രിട്ടന് ഏറെ പരിചിതമായ ഇന്ത്യന്‍ വാണിജ്യ-സമുദ്ര-പ്രതിരോധ മേഖലയില്‍ സംയുക്ത പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്താന്‍ ശ്രമം നടക്കുന്നു. ആഗോള തലത്തില്‍ 2030 വരെ ലക്ഷ്യമിട്ടിട്ടുള്ള പങ്കാളിത്തത്തില്‍ 40 രാജ്യങ്ങളുമായാണ് കരാര്‍. ഇതില്‍തന്നെ ബ്രിട്ടന്റെ കരാറുകളില്‍ പത്തു ശതമാനം ഇന്ത്യയുമായാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.