കൊറോണ എന്ന മഹാമാരി ലോകം മുഴുവനെയും കണ്ണീരിൽ ആഴ്ത്തികൊണ്ടിരിക്കുന്ന ഈ സമയത്ത്..
അത്യുന്നതത്തിലേക്ക് കണ്ണുകൾ ഉയർത്തികൊണ്ട് ഒരു പ്രാർത്ഥന. അവനെത്തിരഞ് കൂരിരുൾപ്പാതയിൽ നടക്കുന്ന മർത്യന്റെ വേദനയും അവനോടൊപ്പം ചേരാനുള്ള വാഞ്ചയും ഹൃദയ സ്പര്ശിയായി അവതരിപ്പിച്ചിരിക്കുന്നു ഈ ഗാനത്തിൽ.
"ഓർക്കാതെ പോകല്ലേ മകനാണ് ഞാൻ...
സർവ്വവും നൽകുന്നു തിരുമുന്നിലായി " എന്ന പ്രാർത്ഥന ഗാനത്തിലുടനീളം കേൾക്കാനാവും ഹൃദയ സ്പർശിയായ രീതിയിൽത്തന്നെ ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നു. ലിൻസെൻ ഫ്രാൻസിസിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രാജേഷ് ഇരവിപുരം. ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് സംഗീത് കോയിപ്പാട്. എ വി ക്രിയേഷൻസ് നിർമ്മിച്ചിരിക്കുന്ന ഗാനത്തിന്റെ നിർമ്മാണം ജിൽസൺ വാഴപ്പനടിയിൽ. ഈ ഗാനം ശ്രുതി മനോഹരമായത് കെസ്റ്ററിന്റെ ശബ്ദത്തിൽ.ക്യാമറ കൈകാര്യം ചെയ്തത് സണ്ണി പതിയിൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26