ആത്മഹത്യ (കവിത)

ആത്മഹത്യ  (കവിത)

തെളിയുന്നില്ലെൻ മനതാരിൽ….
പോംവഴികൾ ഒന്നുമേ…
നീട്ടിത്താരാൻ….ചേർത്തുപിടിക്കാൻ….
സഹായഹസ്തങ്ങളൊന്നും കണ്ടില്ല…..
നിർവീര്യനായി നിന്നു ഞാൻ വെറുതെ…
എൻ ആത്മനിർവൃതിയിൽ ഒപ്പം വന്നൊ-
രാളെയും കണ്ടില്ല ഞാനെൻ വേദനയിൽ
വാക്കിലോ നോക്കിലോ പ്രവർത്തിതൻ…...
സ്നേഹവായ്പിലുടെയോ നീട്ടിയില്ലാരു-
മൊരു സഹായ ഹസ്തവുമേ...
ചിന്തിച്ചുപോയി ഞാൻ എന്തിനീ ജീവിതം….. !!

ജീവിത മാർഗ്ഗത്തിനു തടസ്സങ്ങളേറിയപ്പോൾ...
നീയാം തണൽ മരത്തിൽ ചേക്കേറിയ
കിളികളാം കുടുംബത്തെ മറന്നു നീ
നിഷ്ക്കരുണം മറന്നു…അനാഥരായിയവർ...
ആരിനിയവർക്കിനി ആശ്രയം ചിന്തിച്ചില്ല
ഒരു നിമിഷം നീ ചെയ്ത തെറ്റിൽ അവരും
പെട്ടുപോയ്... എന്തിനീ വഴി തേടി നീ …
ഈ ഭീരുത്വത്തിൻ വഴി ഇരുട്ടിൻ വഴി..

പ്രശനങ്ങളാൽ ഏറെ നിറീ യെങ്കിലും…….
ഇതും കടന്നു പോകുമെന്നെന്തേ നീ മറന്നു പോയ്...
ചിന്താശക്തി ഉപയോഗിക്കാതെ…...
അന്ധനായി നശിപ്പിച്ചു നിൻ ജീവനെ…...
നിന്നെയാശ്രയിച്ചവർക്ക് വേദന മാത്രം
സമ്മാനിച്ചുള്ളോരീ കടന്നു പോകൽ..

ദുർബല നിമിഷങ്ങൾ ജീവിതത്തിൽ…...
അണയുമ്പോൾ…... ദുർബലാരാകാതെ
ശക്തമായി മുന്നോട്ടു പോകുവാൻ...
വഴികൾ അനേകം മുന്നിൽ ഉണ്ടായിട്ടും
അടഞ്ഞ വഴി തിരഞ്ഞെടുത്തത്…...
ഹാ അതി ദൗർഭാഗ്യകരം….
തീരില്ലൊരു പ്രശ്നവും മരണത്തിനാൽ
പ്രശ്നപരിഹാരത്തിനായി മരണത്തെ
കണ്ടാൽ ഒരു ദുരന്തം മാത്രമായീടുമത്
നിന്നിലാശ്രയിച്ചവർക്ക് സ്നേഹിച്ചവർക്ക്
ഇത്തരം ശാപ പാപ മാർഗ്ഗളൊക്കെ വെടിഞ്ഞു
ജീവിതത്തെ ജീവിതത്താൽ നേരിടാൻ പരിശ്രമിക്കൂ
ഭീരുവിൻ മാർഗ്ഗത്തെ അഭയം പ്രാപിച്ചതിനാൽ നഷ്ടം...
നിനക്കു മാത്രമല്ല…. നിന്നെആശ്രയിച്ചവർക്കുമാ..
ശാപം ബാക്കിയാക്കി… പലരെയും അനാഥരാക്കി….
ലഭിക്കില്ല നിനക്കൊരിക്കലുമൊരു
ആത്മശാന്തിയോ... ആത്മനിർവൃതിയോ...

നീയൊഴിഞ്ഞോരീടം നിറക്കുവാനാകില്ലീ
ഭൂമിയിൽ ആർക്കുമേ ഒന്നിനുമേ
ഒരായിരം ഓർമ്മകൾക്കു മുൻപിൽ
ഉത്തരം നൽകാൻ വാക്കുകളില്ലിവിടെ ...
നിൻ ഉറ്റവർ തൻ കണ്ണുനീർ തുടയ്ക്കുവാൻ
ആയിരം കരങ്ങൾ ഒത്തു ചേർന്നാലും
പകരമാകില്ല അതു നിൻ കരത്തിനു...
അരുതരുതാരുമിനി ജീവനെ വച്ച് കളി!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.