ദുബായ്: യുഎഇ ഇന്ന് പതാക ദിനം ആഘോഷിച്ചു. യുഎഇ പ്രസിഡന്‍റായി ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ അധികാരമേറ്റതിന്‍റെ സ്മരണാർഥമാണ്  പതാകദിനം ആഘോഷിക്കുന്നത്.   രാവിലെ 11ന് സർക്കാർ, സ്വകാര്യ സ്ഥാപന ങ്ങളിലും സ്കൂളുകളിലും ദേശീയ പതാക ഉയർത്തി. വീഥികളെല്ലാം പതാകകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
എക്സ്പോയില്‍ പതാക ഉയർത്തി ഷെയ്ഖ് മുഹമ്മദ്
ദുബായ് എക്സ്പോ വേദിയില്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും പതാക ഉയർത്തി. അല്‍ വാസല്‍ പ്ലാസയിലാണ് പതാക ഉയർത്തിയത്.
ഷാർജ പുസ്തകോത്സവത്തിലും പതാക ദിനം
 
 
രാജ്യാന്തര പുസ്തകമേളയ്ക്ക് വേദിയാകുന്ന എക്സ്പോ സെന്‍ററിലും പതാക ദിനം ആഘോഷിച്ചു. പതാക ഉയർത്തുകയും മേള സന്ദർശിക്കാനെത്തുന്ന കുരുന്നുകള്‍ക്ക് പതാക വിതരണം ചെയ്യുകയും ചെയ്തു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.