ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബ കൂട്ടായ്മ വര്‍ഷാചരണത്തിന്റെ സമാപന സമ്മേളനം നവംബര്‍ 27ന്

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബ കൂട്ടായ്മ വര്‍ഷാചരണത്തിന്റെ സമാപന സമ്മേളനം നവംബര്‍ 27ന്

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബ കൂട്ടായ്മ വര്‍ഷാചരണത്തിന്റെ സമാപന സമ്മേളനം നവംബര്‍ 27ന് നടക്കും. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാവിലെ 11 ന് ദിവ്യബലി അര്‍പ്പിക്കുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും

ഉച്ചകഴിഞ്ഞ് രണ്ടിനാരംഭിക്കുന്ന സമാപന സമ്മേളനം രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും. കുടുംബ കൂട്ടായ്മ കമ്മീഷന്‍ സെക്രട്ടറി റെനി സിജു തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി എടാട്ട്, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സിസ്റ്റര്‍ ആന്‍മരിയ (എസ്.എച്ച്) എന്നിവര്‍ പ്രഭാഷണം നടത്തും.

കുടുംബ കൂട്ടായ്മ കമ്മീഷന്‍ സിന്‍ചേലൂസ് ഇന്‍ ചാര്‍ജ് മോണ്‍. ജോര്‍ജ് തോമസ് ചെലയ്ക്കല്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് എട്ടുപറ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇടവക വര്‍ഷം 2021-22 ന്റെ ഉത്ഘാടനം വൈകുന്നേരം ആറിന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും. കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ഹാന്‍സ് പുതിയാകുളങ്ങര സ്വാഗതവും കോര്‍ഡിനേറ്റര്‍ ഷാജി തോമസ് നന്ദിയും പറയും. സമാപന സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.


സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഔവര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്‍പ് മിഷന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി കുടുംബ കൂട്ടായ്മ കമ്മീഷന്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയനുകളിലുമായി വ്യാപിച്ചു കിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബങ്ങളുടെ കൂട്ടായ്മകളെ വിശ്വാസ ജീവിതത്തില്‍ കൂടുതല്‍ കരുത്തുറ്റത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ കൂട്ടായ്മ വര്‍ഷാചരണം നടത്തപ്പെട്ടത്.

രൂപതയുടെ കര്‍മ്മ പദ്ധതിയായ 'ലിവിങ് സ്റ്റോണ്‍'ലെ നാലാമത്തെ വര്‍ഷമായ കുടുംബ കൂട്ടായ്മ വര്‍ഷം മികവുറ്റതാക്കി മാറ്റാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയായി കുടുംബ കൂട്ടായ്മ കമ്മീഷന്‍ രൂപവല്‍ക്കരിച്ചിരുന്നു. സിന്‍ചേലൂസ് ഇന്‍ ചാര്‍ജ്: ഫാ. ജോര്‍ജ് തോമസ് ചേലയ്ക്കല്‍, ചെയര്‍മാന്‍: ഫാ. ഹാന്‍സ് പുതിയാകുളങ്ങര, കോര്‍ഡിനേറ്റര്‍: ഷാജി തോമസ് (നോറിച്ച്) സെക്രട്ടറി: റെനി സിജു തോമസ് (എയില്‍സ്ഫോഡ്), പി.ആര്‍.ഒ: വിനോദ് തോമസ് (ലെസ്റ്റര്‍), ആഡ് ഹോക്ക് പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി: ഡീക്കന്‍ അനില്‍ ലൂക്കോസ് എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ഫിലിപ്പ് കണ്ടൊത്ത് (ബ്രിസ്റ്റോള്‍ കാര്‍ഡിഫ്), ജിനോ ജോസ് ജെയിംസ് (കേംബ്രിഡ്ജ്), ക്രിസ്റ്റി സെബാസ്റ്റ്യന്‍ (കവന്‍ട്രി), ജെയിംസ് മാത്യു (ഗ്ലാസ്ഗോ), തോമസ് ആന്റണി (ലണ്ടന്‍), കെ.എം ചെറിയാന്‍ (മാഞ്ചസ്റ്റര്‍), ജിതിന്‍ ജോണ്‍ (സൗത്താംപ്റ്റണ്‍), ആന്റണി മടുക്കക്കുഴി (പ്രെസ്റ്റണ്‍) എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.