യുഎഇയിൽ വിശ്വാസ വഞ്ചനയ്ക്ക് കടുത്ത ശിക്ഷ

യുഎഇയിൽ വിശ്വാസ വഞ്ചനയ്ക്ക് കടുത്ത ശിക്ഷ

അബുദാബി : യുഎഇയിൽ വിശ്വാസ വഞ്ചന നടത്തുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ . 2 വർഷം വരെ തടവും 20,000 ദിർഹം ( 4 ലക്ഷത്തിലേറെ രൂപ ) വരെ പിഴയുമാണ് ശിക്ഷ . കുറ്റം ആവർത്തിക്കുന്നവരെ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. തെറ്റായ പേരോ തിരിച്ചറിയൽ രേഖയോ ഉപയോഗിച്ച് കബളിപ്പിക്കുക , പണം അപഹരിക്കുക , സ്ഥാവര , ജംഗമ വസ്തുക്കൾ വിനിയോഗിക്കുക എന്നിവയെല്ലാം ശിക്ഷാർഹമായ കുറ്റമാണ്.

കള്ളപ്പണം വെളുപ്പിക്കുക , തീവ്രവാദത്തിന് ധനസഹായം നൽകുഖ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ യുഎഇ ശിക്ഷാ നടപടികൾ ശക്തമാക്കിയിരുന്നു . ഇതനുസരിച്ച് 20 വ്യക്തികൾക്കും 7 കമ്പനികൾക്കുമെതിരെട അടുത്തയിടെ നടപടി സ്വീകരിക്കുകയും ചെയ്തു . പ്രതികളിൽ നിന്ന് 2.26 കോടി ദിർഹം കണ്ടുകെട്ടി . 6 കോടി ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.