എംപി ഫണ്ട് പുനസ്ഥാപിച്ച് കേന്ദ്രം; ഈ സാമ്പത്തിക വര്‍ഷം രണ്ട് കോടി; അടുത്ത വര്‍ഷം മുതല്‍ അഞ്ച് കോടി വീതം

എംപി ഫണ്ട് പുനസ്ഥാപിച്ച് കേന്ദ്രം; ഈ സാമ്പത്തിക വര്‍ഷം രണ്ട് കോടി; അടുത്ത വര്‍ഷം മുതല്‍ അഞ്ച് കോടി വീതം

ന്യുഡല്‍ഹി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനസ്ഥാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷം രണ്ട് കോടി രൂപ ഓരോ എംപിക്കും ചെലവഴിക്കാന്‍ അനുവദിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഗഡുകളായി അഞ്ച് കോടി രൂപ നല്‍കും. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഭരണ കക്ഷി എംപിമാരടക്കം ആവശ്യം ഉന്നയിച്ചതോടെയാണ് വികസന ഫണ്ട് പുനസ്ഥാപിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പ്രതിവര്‍ഷം അഞ്ച് കോടി രൂപ വീതമാണ് എം പി ഫണ്ടായി നല്‍കി വന്നിരുന്നത്.

കോവിഡ് പ്രതിന്ധിയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് നിറുത്തി വെച്ചത്. 2019ല്‍ പുതിയ ലോക്‌സഭ നിലവില്‍ വന്നിട്ട് ആദ്യ വര്‍ഷമായ 2019-20ല്‍ ഒഴികെ ഇതുവരെ എംപി ഫണ്ട് ഇനത്തില്‍ പണം നല്‍കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.