ചെന്നൈ: തമിഴ്‌നാട്ടില്‍ പെയ്യുന്ന കനത്ത മഴയില്‍ ഒടിഞ്ഞുവീണ മരത്തിനടിയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ വനിതാ ഇന്‍സ്‌പെക്ടര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മരം ദേഹത്തു വീണ് അവശനിലയിലായ 28 കാരന്‍ ഉദയകുമാറിനെ തന്റെ തോളില്‍ ചുമന്ന് സമീപത്തുള്ള ഒട്ടോ റിക്ഷയില്‍ കയറ്റിയാണ് ടി.പി ചത്രം ഇന്‍സ്‌പെക്ടറായ രാജേശ്വരി ആശുപത്രിയില്‍ എത്തിച്ചത്.
ചെന്നൈ കീഴ്പാക്കം ശ്മശാനത്തില്‍ ജോലിക്കാരനാണ് ഉദയകുമാര്‍. കനത്ത മഴയെ തുടര്‍ന്ന് മരം വീഴുകയുംഉദയകുമാര്‍ അതിനടിയില്‍ കുടുങ്ങുകയുമായിരുന്നു. കനത്ത മഴ തുടരുന്നതിനാല്‍ മരത്തിനടിയില്‍പ്പെട്ട ഉദയകുമാര്‍ അബോധാവസ്ഥയിലായി. ഇയാള്‍ മരിച്ചതായി പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു.
ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയും സംഘവും മരത്തിനടിയില്‍ കുടുങ്ങിക്കിടന്ന ഉദയനെ പുറത്തെടുത്തു. അപ്പോഴാണ് ഇയാള്‍ക്ക് ജീവനുണ്ടെന്ന് മനസിലായത്. ഉടന്‍ തന്നെ ഉദയകുമാറിനെ രാജേശ്വരി തന്റെ തോളില്‍ ചുമന്ന് അതുവഴി വന്ന ഓട്ടോയില്‍ കയറ്റിവിടുകയും ചെയ്തു.
ഉദയകുമാര്‍ ഇപ്പോള്‍ കീഴ്പാക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണ്. രാജേശ്വരിയുടെ സമയോചിതമായ ഇടപെടലിനെ നിരവധിപ്പേര്‍ പ്രശംസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.